Image

ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ഓണം പത്തോണം

ജീമോന്‍ ജോര്‍ജ്ജ് Published on 24 July, 2014
ട്രൈസ്റ്റേറ്റ്  കേരളഫോറമിന്റെ ഓണം പത്തോണം
ഫിലഡല്‍ഫിയാ: സാഹോദരീയ നഗരത്തിലെ സാമൂഹിക, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെ ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍(608  Welsh RD, Philadelphia, PA, 19115) മുഴുവന്‍ മലയാളികളെയും പങ്കെടുപ്പിച്ചു കൊണ്ട് വളരെ വിപുലമായി ഓണം-പത്തോണം എന്ന പേരില്‍ മലയാളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ ആഘോഷിക്കുന്നതാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി ഓണവിപണി, കൈകൊട്ടികളി,കൂടിയാട്ടം, തിരുവാതിരകളി, തെയ്യം, ഓട്ടന്‍ തുളളല്‍, ശിങ്കാരിമേളം തുടങ്ങിയ ധാരാളം നാടന്‍ കലാരൂപങ്ങളും കൂടാതെ വിവിധ നൃത്തവിദ്യാലയങ്ങളുടെ നൃത്തനൃത്ത്യങ്ങളും, സിനിമാറ്റിക് ഡാന്‍സ്, നേതൃത്ത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വരെ ആനയിച്ചു കൊണ്ട് മലയാളത്തനിമ വിളിച്ചോതുന്ന ഘോഷയാത്ര, ചെണ്ടമേളം, അത്തപൂക്കളം, മഹാബലിയുടെ എഴുന്നളളത്ത്, പൊതുസമ്മേളനം, വിവിധ മേഖലകളില്‍ പ്രാവണ്യം തെളിയിച്ചവരെ ആദരിക്കല്‍ ചടങ്ങ്, വിഭവ സമൃദമായ ഓണ സദ്യ തുടങ്ങിയ കാര്യങ്ങളാണ് ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങുകളുടെ മാറ്റു കൂട്ടുവാനായി ക്രമീകരിച്ചിരിക്കുന്നതെന്ന് സുരേഷ് നായര്‍(ചെയര്‍മാന്‍) അറിയിച്ചു.

ട്രൈസ്റ്റേറ്റ് കേരളഫോറം ഓണം, കേരള പിറവി എന്നിവയാണ് ആഘോഷിച്ചു വരുന്നത്. ഓണാഘോഷത്തിന്റെ ഗംഭീര വിജയത്തിനായി കേരളത്തില്‍ നിന്നുമെത്തുന്ന സിനിമാ-സീരിയല്‍ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള “സൂര്യസായാഹ്നം” സ്റ്റേജ് ഷോയും ഓണാഘോഷത്തിനായി ക്രമീകരിച്ചിരിക്കുന്നതായി മനോജ് ലാമണ്ണില്‍ (ചെയര്‍മാന്‍, ഓണാഘോഷം) പറയുകയുണ്ടായി. ജൂലൈ 18 തീയതി പമ്പ മലയാളി അസോസിയേഷന്‍ ആഡിറ്റോറിയത്തില്‍ ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം നടത്തുകയുണ്ടായി.

അലക്‌സ് തോമസ്, ജോര്‍ജ്ജ് ഓലിക്കല്‍, ബെന്നി കൊട്ടാരത്തില്‍, ജോര്‍ജ്ജ് നടവയല്‍(വൈസ് ചെയര്‍മാന്‍), ഫിലിപ്പോസ് ചെറിയാന്‍(ജന.സെക്രട്ടറി, സാജന്‍ വര്‍ഗീസ്(ട്രഷറാര്‍), വിന്‍സന്റ് ഇമ്മാനുവേല്‍(അവാര്‍ഡ് ചെയര്‍മാന്‍), ജോസഫ് മാണി(ഫണ്ട് റൈസിംഗ്), ക്രിസ്റ്റി ജറാള്‍ഡ്, ജോര്‍ജ്ജ് മാത്യൂ(കള്‍ച്ചറല്‍), സുനില്‍ ലാമണ്ണില്‍(ജോ.ട്രഷറാര്‍), ഈപ്പന്‍ മാത്യൂ, രാജന്‍ ശാമുവേല്‍(ഓണസദ്യ), ജോസഫ് ഫിലിപ്പ്(പ്രൊസിഷന്‍), സുധാ കര്‍ത്താ, ജോബി ജോര്‍ജ്ജ്, കുര്യന്‍ രാജന്‍(പബ്ലിക് റിലേഷന്‍), ജീമോന്‍ ജോര്‍ജ്ജ്(ഓഡിറ്റര്‍), തമ്പി ചാക്കോ, ജോര്‍ജ്ജ് ജോസഫ്, ബേബി ജേക്കബ്, തോമസ് പോള്‍, കുര്യന്‍ പോളച്ചിറക്കല്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വളരെ വിപുലമായ വിവിധ കമ്മറ്റികള്‍ ഓണാഘോഷത്തിന്റെ ഗംഭീര വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റ് പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.tristatekeralafourm.org

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയാ


ട്രൈസ്റ്റേറ്റ്  കേരളഫോറമിന്റെ ഓണം പത്തോണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക