Image

മാമാങ്കം (ഹാസ്യകവിത: ജോണ്‍ ഇളമത)

Published on 24 July, 2014
മാമാങ്കം (ഹാസ്യകവിത: ജോണ്‍ ഇളമത)
(യഥാര്‍ത്തചിരിയരങ്ങ്‌)

മാമാങ്കംകഴിഞ്ഞു
മദയാനകള്‍കൊമ്പുകോര്‍ത്തു
മങ്കമാരെഴുന്നള്ളി
കിങ്കരരാംപതിക്കള്‍ക്കൊപ്പം
പട്ടും,പവിഴവുമിട്ടുമങ്കമാര്‍നടന്നു

പലഹാരവണ്ടിപോല്‍
ചെണ്ടമേളംമുറുകി
മുണ്ടുടുത്തുമാന്യപ്രതിഭകള്‍
നിരന്നുമുത്തുകുടകള്‍ക്കുള്ളില്‍
താലപ്പോലി ഏന്തിയമങ്കമാര്‍
കടക്കണ്ണുഴിഞ്ഞുമാന്യരെ
ഇടക്കേറുകണ്ണിട്ടു,സോപ്പിട്ടു.

സംഘാടകരോടിനടന്നു
സംഘര്‍ഷത്തിന്‍മാറാലനീക്കി
പൂടകൊഴിഞ്ഞസിംഹങ്ങളും
ആടചാര്‍ത്തിയസിംഹിണികളും
പൂടപോയഗതകാലസ്‌മരണകളുടെ
പരിക്കന്‍ ഓര്‍മ്മക്കെട്ടുകളഴിച്ചു.

എങ്ങുംനടീനടന്മാര്‍,പാട്ടുകാര്‍
പൊങ്ങച്ചമന്ദഹാസംതൂകി
അച്ചായന്മാരവരെകണ്ടു
പചംചിരചിരിച്ചുവെപ്പുപലേഥാടെ
കൊചംമ്മമാരവരെകണ്ടു
കൊചംുവര്‍ത്തമാനംപറഞ്ഞ്‌
കെട്ടിപിടിച്ചുംഫോട്ടോഎടുത്തു.

മതസൗഹാര്‍ദ്ദത്തിന്‍തിരിതെളിഞ്ഞു
മദമിളകും പ്രഘോഷണങ്ങള്‍
വേദജ്‌ഞാനികള്‍ കഥപറഞ്ഞു
വേതാളത്തിന്‍ മറ്റൊരുകഥ
മതവൈരികള്‍ തമ്മില്‍കെട്ടിപിടിച്ചു
പുതപ്പിച്ചുപൊന്നാടകള്‍.
അക്ഷരസ്‌നേഹികളൊത്തുകൂടി
അക്ഷരത്തെയധിക്ഷേപിച്ചു
എഴുതാനറിയാത്തവരുതിളങ്ങി
എഴുതുന്നവരെകുഴിയിലറക്കി
എന്തിനീപ്രഹസനമീമാമാങ്കത്തില്‍
എഴുത്തുകാരനുഏണിവേണോ

ചിരിയരങ്ങിന്‍െറപേരിലൊരു
തെറിയരങ്ങിന്‍ ഭരണിപ്പാട്ട്‌
കണ്ടവര്‍കണ്ടവര്‍ കാളപൂട്ടി
നര്‍മ്മത്തിന്‍ മര്‍മ്മമറിയാത്തോര്‍
എന്തിനുംകേറിപുറപ്പെടുന്നോര്‍
എന്തുപറഞ്ഞാലുംനാണമിലഥാത്തോര്‍
പ്രസംഗപീഠങ്ങള്‍നിറഞ്ഞു
പ്രഗത്‌ഭരാംവിജ്‌ഞാനികള്‍
നാക്കുകൊണ്ട്‌പോക്കറ്റടിച്ചു
വാക്കുകളമ്മാനമാടികുഴഞ്ഞു
പൊതുജനംകഴുതകള്‍
ഇതുകേട്ടുകയ്യടിച്ചര്‍പ്പുവിളിചംു.
മാദ്ധ്യമക്കാരൊഴുകിക്യാമറതൂക്കി
മദ്ധ്യവര്‍ത്തികളവര്‍ഒപ്പിയെടുത്തു
ഫോട്ടോകള്‍പലപോധില്‍
കാച്ചിക്കുറുക്കിവാര്‍ത്തഎഴുതി
അച്ചടിട്ടവരെത്തിക്കുംതുടരെ
അല്‌പ്പവുംവെള്ളംചേര്‍ക്കാതെ

രാഷ്‌ടീയക്കാരൊഴുകിനടന്നു
കക്ഷിരാഷ്‌ട്രീയമോതി
മാദ്ധ്യമാക്കാരൊരുവഴിയെ
മദ്ധ്യവര്‍ത്തികളായി.
മാമാങ്കം (ഹാസ്യകവിത: ജോണ്‍ ഇളമത)
Join WhatsApp News
Sudhir Panikkaveetil 2014-07-24 19:15:30
കുഞ്ചൻ നമ്പ്യാരുടെ നാട്ടിൽ നിന്നാണു എന്ന്
വെറുതെ പറഞാൽ പോരല്ലോ.  എഴുതാനരിയാത്തവർ
എഴുതുന്നവരെ കുഴിയിലാക്കിയാൽ പിന്നെ എന്ത്
ചെയ്യും. മിഴാവ് കളഞ്ഞ് തുള്ളുക തന്നെ.,
നാന്നായിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക