Image

കെ.സി.എസ്‌. ഗ്യാസ്‌ സ്റ്റേഷന്‍ യു.എസ്‌.ടി. പരിശീലനവും എ.ബി.സി. ക്ലാസ്സും നടത്തുന്നു

ജൂബി വെന്നലശ്ശേരി Published on 24 July, 2014
കെ.സി.എസ്‌. ഗ്യാസ്‌ സ്റ്റേഷന്‍ യു.എസ്‌.ടി. പരിശീലനവും എ.ബി.സി. ക്ലാസ്സും നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്യാസ്‌സ്റ്റേഷന്‍ ഉടമസ്ഥര്‍ക്കും, ജോലിക്കാര്‍ക്കും വേണ്ടിയുള്ള എ.ബി.സി. സര്‍ട്ടിഫിക്കേഷന്‍ ക്ലാസ്സും, യു.എസ്‌.ടി. പ്രവര്‍ത്തന പരിശീലനവും നടത്തപ്പെടുന്നു. ഓഗസ്റ്റ്‌ 1-ാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ വൈകിട്ട്‌ 8 മണിവരെ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ്‌ പരിശീലന ക്ലാസ്സ്‌ നടത്തപ്പെടുക. ഗ്യാസ്‌സ്റ്റേഷന്‍ ഉടമസ്ഥര്‍ക്കും, ജോലിക്കാര്‍ക്കും ഈ പരിശീലനക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കടുക്കേണ്ടതാണ്‌.

ട്രെയിനിംഗിന്‌ ഒരാള്‍ക്ക്‌ 140 ഡോളര്‍ ഫീസ്‌ ഉണ്ടായിരിക്കുന്നതാണ്‌. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണ്‌ ട്രെയിനിംഗ്‌ എടുക്കുന്നത്‌. ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റേഴ്‌സായ കെ.സി.എസ്‌. ട്രഷറര്‍ ജെസ്റ്റിന്‍ തെങ്ങനാട്ട്‌ (847 287 5125), സഞ്ചു പുളിക്കത്തൊട്ടിയില്‍ (773 599 1816) എന്നീ നമ്പരില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചു.
കെ.സി.എസ്‌. ഗ്യാസ്‌ സ്റ്റേഷന്‍ യു.എസ്‌.ടി. പരിശീലനവും എ.ബി.സി. ക്ലാസ്സും നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക