Image

സാം ഈപ്പന്‌ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2014
സാം ഈപ്പന്‌ സ്വീകരണം നല്‍കി
ഷിക്കാഗോ: പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റും കേരളാ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ സാം ഈപ്പന്‌ ഇമ്പീരിയല്‍ ട്രാവല്‍സ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന്‌ സ്വീകരണം നല്‍കുകയുണ്ടായി.

പ്രസ്‌തുത സമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ ചെയര്‍മാന്‍ ജെയ്‌ബു കുളങ്ങര അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ഷിബു പോളക്കുളം സ്വാഗതവും, ഷാക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം ആമുഖ പ്രസംഗവും നടത്തി. വര്‍ഗീസ്‌ പാലമലയില്‍, പോള്‍ പറമ്പി, മാത്തുക്കുട്ടി ആലുംപറമ്പില്‍, സ്റ്റാന്‍ലി കളരിക്കമുറി, ജോസ്‌ ചാമക്കാല, ഡൊമിനിക്‌ തെക്കേത്തല, മാത്യു കെ. ജോണ്‍, പ്രിന്‍സ്‌ മാഞ്ഞൂരാന്‍, ജോണ്‍സണ്‍ മാളിയേക്കല്‍, രാജന്‍ തലവടി, ജോര്‍ജ്‌ ഒറവന്‍കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ സാം ഈപ്പന്‍ മറുപടി പ്രസംഗം നടത്തി. യോഗത്തിന്‌ ജോസ്‌ ചേന്നിക്കര നന്ദി പറഞ്ഞു.

സാം ഈപ്പന്‌ സ്വീകരണം നല്‍കി
സാം ഈപ്പന്‌ സ്വീകരണം നല്‍കി
സാം ഈപ്പന്‌ സ്വീകരണം നല്‍കി
സാം ഈപ്പന്‌ സ്വീകരണം നല്‍കി
സാം ഈപ്പന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക