Image

രാമായണ മാസത്തിലൂടെ-3- അനാചാരങ്ങള്‍ക്കെതിരായ ഒരു മനോഹരചിത്രം രാമായണം

അനില്‍ പെണ്ണുക്കര Published on 24 July, 2014
രാമായണ മാസത്തിലൂടെ-3- അനാചാരങ്ങള്‍ക്കെതിരായ ഒരു മനോഹരചിത്രം രാമായണം
രാമായണത്തിലൂടെ ശ്രീരാമചന്ദ്രസ്വാമി നമുക്കു നല്‍കുന്ന മറ്റൊരു വലിയ സന്ദേശമാണ് എല്ലാ മനുഷ്യ ചരാചരങ്ങളേയും സമന്മാരായി കാണുക എന്നത്. ജാതിമത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി ഒരു സമൂഹവും ചിന്താശൈലിയും നമ്മുടെ ജീവിതധര്‍മ്മത്തിന്റെ അടിത്തറയെന്ന് രാമായണം നമ്മെ ബോധ്യമാക്കിത്തരുന്നു.

നിഷാദവംശജനായ ഗുഹനേയും കാട്ടാള വംശത്തില്‍ ജനിച്ച ശബരിയേയും ബഹുമാനിച്ച് സ്‌നേഹിക്കുന്ന ശ്രീരാമന്റെ ചിത്രം നാം മറപ്പതെങ്ങനെ?

രാക്ഷസവംശത്തില്‍ ജനിച്ചവനെങ്കിലും വിഭീഷണന്റെ ഭക്തിയെ അംഗീകരിച്ച് സ്വഭാവശുദ്ധിയെ ആദരിച്ച് രാമന്‍ കൂടെ കൂട്ടുന്നത് ആര്‍ക്ക് മറക്കാനാവും? ഇവിടെയാണ് “ജാതിനാമാദികള്‍ക്കല്ല ഗുണഗണഭേദമെന്നത്രെ”  എന്ന ശ്ലോകം അന്വര്‍ത്ഥമാകുന്നത്.

രാമായണ കഥാകാരന്‍ വാത്മീകിയുടെ ചരിത്രവും ജാതിക്കതീതമായി ഒരാള്‍ക്ക് പ്രവൃത്തിയിലൂടെ ഉയരാന്‍ എങ്ങനെ സാധിക്കും എന്നു വ്യക്തമാക്കുന്നു. വാനര വംശത്തില്‍ ജനിച്ച സുഗ്രീവനും, ഹനുമാനും ജാംബവാനുമെല്ലാം രാമന്റെ ഇഷ്ടജനങ്ങളാണ്. ഒരുവന്റെ പ്രവൃത്തിയാണ് അവനെയോഗ്യനാക്കുന്നതും അധഃപതിപ്പിക്കുന്നതും എന്ന് രാമായണത്തില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷിവര്‍ഗ്ഗത്തില്‍പെട്ട ജടായുവും നമ്മെ പഠിപ്പിക്കുന്നത് സ്‌നേഹ –സാഹോദര്യത്തിന് ഒരു ഭേദവുമില്ല എന്നല്ലേ?

അയിത്തോച്ചാടന സന്ദേശം മാനവരാശിയുടെ ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ ഉതകുന്നു എന്നതാണ് രാമായണത്തിന്റെ ഏറ്റവും പ്രധാന സന്ദേശം. ജാതിയുടെ പേരിലുളള ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ഈ ദേശം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജാതി മത സ്പര്‍ദ്ധകള്‍ നിലനിര്‍ത്തുന്നത് എത്ര ലജ്ജാകരമായിരിക്കും. ഇവിടെയാണ് ശ്രീരാമ ചന്ദ്രന്റെയും രാമായണത്തിന്റേയും പ്രസക്തി.
------------------
രാമായണം മാസത്തെ ആദരിച്ചുകൊണ്ട്‌ ഇ-മലയാളി ഒരു കോളം സമര്‍പ്പിക്കുന്നു. എഴുത്തുകാര്‍ക്ക്‌ രാമായണത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍, രാമായണത്തിലെ കഥകള്‍, ഭക്‌തിപൂര്‍വ്വമായ അനുഭവങ്ങള്‍ എന്നിവ പങ്ക്‌ വക്കാം.രാമായണവായനയും സമ്മേളനങ്ങളുമൊക്കെ ചിത്രത്തിലാക്കിയിട്ടുണ്ടെങ്കില്‍ അതും പ്രസിദ്ധീകരണത്തിനായി അയച്ചുതരുക.

രാമായണ മാസം (മലയാള മാസം കര്‍ക്കിടകം) ജൂലൈ 17 - ആഗ്‌സ്‌റ്റ്‌ 16



രാമായണ മാസത്തിലൂടെ-3- അനാചാരങ്ങള്‍ക്കെതിരായ ഒരു മനോഹരചിത്രം രാമായണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക