Image

സ്വാമി ഉദിത് ചൈതന്യയുടെ ഗീതാപ്രഭാഷണം ഡാളസില്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 July, 2014
സ്വാമി ഉദിത് ചൈതന്യയുടെ ഗീതാപ്രഭാഷണം ഡാളസില്‍
ജൂലായ് 19, 20 തീയതികളില്‍ നടന്ന സ്വാമി ഉദിത് ചൈതന്യയുടെ ഗീതാപ്രഭാഷണം അതീവതാല്പര്യത്തോടെയാണ് ഡാളസിലും ചുറ്റുപാടുമുളള നിരവധിപേര്‍ ശ്രവിച്ചത്. KHNA        പ്രസിഡന്റ് ശ്രീ. ടി.എന്‍.നായരുടെ വസതിയില്‍ നടത്തിയ പ്രത്യേക പരിപാടി ക്ഷണിയ്ക്കപ്പെട്ട സദസ്സിനു മുമ്പാകെയാണ് അവതരിപ്പിച്ചത്.

ശ്രീമദ് ഭഗവത്ഗീതയിലെ രണ്ടാം അദ്ധ്യായമായ 'സാംഖ്യയോഗ'ത്തിന്റെ സവിശേഷ പ്രാധാന്യവും ആധുനിക കാലത്തെ മനുഷ്യന്റെ പിരിമുറുക്കത്തിന് എപ്രകാരം ഭഗവാന്‍ കൃഷ്ണന്റെ സന്ദേശം ശാസ്ത്രീയമായി ഉപയോഗപ്പെടത്താമെന്നും സ്വാമിജി സമര്‍ത്ഥിച്ചു. അതോടൊപ്പം ഇന്ന് ലോകത്ത് കൂടുതല്‍ പ്രചരിച്ചു കൊണ്ടിരിയ്ക്കുന്ന ഭാരതീയചര്യയായ പ്രാണായാമം ചെയ്യേണ്ടുന്ന വിധവും, അത് നിത്യവും പരിശീലിച്ചാല്‍ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ഗുണഗണങ്ങളെപ്പറ്റിയും അദ്ദേഹം ഉദ്‌ഘോഷിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം ഭക്തജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും തുടര്‍ന്ന് സത്സംഗത്തിനോടുകൂടി പരിപാടികള്‍ അവസാനിയ്ക്കുകയും ചെയ്തു.


സ്വാമി ഉദിത് ചൈതന്യയുടെ ഗീതാപ്രഭാഷണം ഡാളസില്‍സ്വാമി ഉദിത് ചൈതന്യയുടെ ഗീതാപ്രഭാഷണം ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക