Image

രാസപരിശോധനാഫലം തിരുത്തിയ കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.

Published on 23 July, 2014
രാസപരിശോധനാഫലം തിരുത്തിയ കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ രാസപരിശോധനാഫലം തിരുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.
കേസിലെ ഒന്നും രണ്ടും പ്രതികളായ തിരുവനന്തപുരം ഫോറന്‍സിക് ലാബ് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ഡോ. ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് ചിത്ര എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ ഉത്തരവ്.
കീഴ്‌കോടതിയിലെ തെളിവെടുപ്പ് നടപടികള്‍ പുനരാരംഭിക്കണമെന്നും ചില പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും അതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെടുന്ന ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഹരജി ഇതേ ബെഞ്ച് തള്ളി.
അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയ ഡോ. ഗീതയും ചിത്രയും റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്കയക്കാന്‍ ഹൈകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എട്ട് തിരുത്തലുകള്‍ റിപ്പോര്‍ട്ടില്‍ നടത്തിയതായും ക്രമക്കേട് നടന്നതായും ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരടക്കം സാക്ഷികളെയും മറ്റ് ബന്ധപ്പെട്ട രേഖകളും വീണ്ടും വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജോമോന്‍ പുത്തന്‍പുരക്കല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി.
ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. കേസിനെ ബാധിക്കാവുന്ന പ്രാധാന്യം ഹരജിക്കാരന്‍ ഉന്നയിക്കുന്ന സാക്ഷികളുടേയും രേഖകളുടേയും കാര്യത്തില്‍ ഇല്‌ളെന്ന് കോടതി കണ്ടത്തെി.വിചാരണ ആരംഭിക്കാനിരിക്കെ കേസ് മനപൂര്‍വം വൈകിക്കാനാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ ഹരജി നല്‍കിയതെന്നും കേസ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗീതയും ചിത്രയും ഹൈകോടതിയെ സമീപിച്ചത്. കേസ് നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക ഉത്തരവിടേണ്ട കാര്യമില്‌ളെന്ന് കോടതി വ്യക്തമാക്കി. എങ്കിലും എത്രയും വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കീഴ്‌കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക