Image

ലാനാ കേരളാ കണ്‍വന്‍ഷന്‍ 'സ്‌പോണ്‍സര്‍' രംഗത്ത് പുതിയ മാതൃക

അനില്‍ പെണ്ണുക്കര Published on 23 July, 2014
ലാനാ കേരളാ കണ്‍വന്‍ഷന്‍ 'സ്‌പോണ്‍സര്‍' രംഗത്ത് പുതിയ മാതൃക
നാലടി നീളമുള്ള ഒരു ഫ്‌ളക്‌സ് വലിച്ചുകെട്ടി ഒരു പ്രവാസി സംഘടന കേരളത്തില്‍ ആളില്ലാപരിപാടി നടത്തിയാലും കേരളത്തിലെ ഒരു ബില്‍ഡറേയോ, തുണിവില്‍പ്പനക്കാരനെയോ ചാക്കിലാക്കി സ്‌പോണ്‍സറാക്കി അവസാനം അയാളെ കുത്തുപാളയെടുപ്പിക്കുന്ന കാഴ്ചയാണ് സാധാരണ കണ്ടുവരാറുള്ളത്. ലാനാ കണ്‍വന്‍ഷനും അതുതന്നെ ആയിരിക്കുമെന്നാണ് കരുതിയത്. അക്ഷരത്തെ സ്‌നേഹിക്കുന്ന വരായതിനാല്‍ അവര്‍ പുതിയ ഒരു മാതൃക നന്നായി അവതരിപ്പിക്കുന്നു.

ലാനയുമായി അടുത്ത ബന്ധമുള്ളവരും, ലാനായുടെ സംഘാടകരും, എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരുമെല്ലാം തങ്ങളാലാവുന്ന തുക ലാനാ കണ്‍വന്‍ഷനായി മാറ്റി വയ്ക്കുന്നു. ലാനാ കേരളാ കണ്‍വന്‍ഷന്‍ കണ്‍വീനറും ചിക്കാഗോയിലെ സീനിയര്‍ സൈന്റിസ്റ്റുമായ കെ.രാധാകൃഷ്ണന്‍ നായര്‍, കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടറുമായ പി.എസ്. നായര്‍, ചിക്കാഗോയിലെ അറ്റോര്‍ണി സ്റ്റീവ് സിര്‍ഫേസ്, ജോസ് പുല്ലാപ്പള്ളി ചിക്കാഗോ, നിറവ് ഇന്ത്യന്‍ ഗ്രോസറീസ് ചിക്കാഗോ, ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം എന്നിവരാണ് ഈ സാഹിത്യകൂട്ടായ്മയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. കൂടാതെ സാഹിത്യപ്രേമികളായ ഡോ.റോയ് പി. തോമസ്(ചിക്കാഗോ), ജോണ്‍ മാത്യൂ(ഹൂസ്റ്റണ്‍), ജോണ്‍ സി. ഇലക്കാട്ട്(ചിക്കാഗോ സാഹിത്യവേദി), ഡോ. രാധാമേനോന്‍ (എ.കെ.എം.ജി. മുന്‍ പ്രസിഡന്റ്, ലൂയി ചിക്കാഗോ, ക്യാപ്റ്റന്‍ സണ്ണി ന്യൂയോര്‍ക്ക് എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു.
കൂടാതെ ജോസഫ് ഡന്റെല്‍ ക്ലിനിക്ക് ചിക്കാഗോ, നിക്തമീസ് ട്രക്ക് ഷോപ്പ് ചിക്കാഗോ, പി.പി.ജൂവല്ലേഴ്‌സ്, പി&പി ഏഷ്യന്‍ ഫുഡ്‌സ് ചിക്കാഗോ, നവകൈരളി ഗ്രോസറി ചിക്കാഗോ, ഗുരുകലം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് ന്യൂയോര്‍ക്ക്, ഫാര്‍മേഴ്‌സ് ഇന്‍ഷ്വറന്‍സ് ചിക്കാഗോ എന്നീ സ്ഥാപനങ്ങളും ലാന കേരള കണ്‍വന്‍ഷന്‍ ഒപ്പമുണ്ട്.

മലയാളത്തേയും, മലയാണ്മയേയും സ്‌നേഹിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയും, ഭാഷയ്ക്കുവേണ്ടി ഒന്നാകാന്‍ സാധിക്കാത്തവരുടെയിടയില്‍ ഒരു തിരിതെളിയിക്കാന്‍ ലാനാ കേരളാ കണ്‍വന്‍ഷന് കഴിയണം. ലാന കേരളാകണ്‍വന്‍ഷന്‍ എഴുതിതുടങ്ങുന്ന പുതിയ അമേരിക്കന്‍ തലമുറയ്ക്കും മാതൃകയാകുമെന്ന് പ്രത്യാശിക്കാം.
ലാനാ കേരളാ കണ്‍വന്‍ഷന്‍ 'സ്‌പോണ്‍സര്‍' രംഗത്ത് പുതിയ മാതൃകലാനാ കേരളാ കണ്‍വന്‍ഷന്‍ 'സ്‌പോണ്‍സര്‍' രംഗത്ത് പുതിയ മാതൃക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക