Image

കെസിഎന്‍എ കണ്‍വന്‍ഷന്‍ 2014-ല്‍ ക്രിസ്റ്റീന്‍ ജോബി മംഗലത്തേട്ട് കലാതിലകം ജോയല്‍ പട്ടിയാലില്‍ കലാപ്രതിഭ

വിനോദ് കൊണ്ടൂര്‍, ഡിട്രോയ്റ്റ് Published on 20 July, 2014
കെസിഎന്‍എ കണ്‍വന്‍ഷന്‍ 2014-ല്‍ ക്രിസ്റ്റീന്‍ ജോബി മംഗലത്തേട്ട് കലാതിലകം ജോയല്‍ പട്ടിയാലില്‍ കലാപ്രതിഭ
ചിക്കാഗോ: ഇലിനോയിസിലെ ചിക്കാഗോയില്‍ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ പതിനൊന്നാമത്തെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ 2014-ല്‍ ക്രിസ്റ്റീന്‍ ജോബി മംഗലത്തേട്ട്(10) “കലാതിലകം” ആയും ജോയല്‍ ജെയിംസ് പട്ടിയാലിലും തിരഞ്ഞെടുക്കപ്പെട്ടു. ഭരതനാട്യം, നാടോടിനൃത്തം, പ്രസംഗം എന്നീ മത്സരഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി കലാതിലകപട്ടം കരസ്ഥാക്കിയത്. ഡിട്രോയിറ്റില്‍ മംഗലത്തേട്ട് ജോബ് തോമസ്& മഞ്ജു ദമ്പതികളുടെ സീമന്തപുത്രിയായ ക്രിസ്റ്റീന്റെ അനുജത്തി മാര്‍മെഗന്‍, ഹെലന്‍ എന്നിവരാണ്.

കലാപ്രതിഭ ആയി തിരഞ്ഞെടുക്കപ്പെട്ട ജോയില്‍ ജെയിംസ് പട്ടിയാലില്‍(15) ന്യൂയോര്‍ക്ക് ജെയിംസ്& ടെസ്സി പട്ടിയാലില്‍ ദമ്പതികളുടെ സീമന്ത പുത്രനാണ്. 10 വര്‍ഷമായി നൂപുര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ ഡാന്‍സില്‍ ഗുരു ചന്ദ്രികാ കുറുപ്പിന്റെ കീഴിലാണു നൃത്തം അഭ്യസിക്കുന്നത്. ജസ്റ്റിന്‍, ജിബിന്‍ എന്നിവരാണ് സഹോദരന്മാര്‍.

നോര്‍ത്ത് അമേരിക്കയിലെ വിവിധ കെസിസിഎന്‍എ യൂണിറ്റുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരാണ്  കണ്‍വെന്‍ഷനില്‍ നടന്ന യുവജനോത്സവത്തില്‍ മത്സരിച്ചത്. കുട്ടികളെ ഈ മത്സര ഇനങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ എവിടെത്തെയും പോലെ മാതാപിതാക്കളുടെ പ്രോത്സാഹനം വളരെ പ്രശംസനീയമാണ്. വളരെ മികച്ച രീതിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ഏകദേശം ആറായിരത്തോളം പേര്‍ പങ്കെടുത്തു.


കെസിഎന്‍എ കണ്‍വന്‍ഷന്‍ 2014-ല്‍ ക്രിസ്റ്റീന്‍ ജോബി മംഗലത്തേട്ട് കലാതിലകം ജോയല്‍ പട്ടിയാലില്‍ കലാപ്രതിഭകെസിഎന്‍എ കണ്‍വന്‍ഷന്‍ 2014-ല്‍ ക്രിസ്റ്റീന്‍ ജോബി മംഗലത്തേട്ട് കലാതിലകം ജോയല്‍ പട്ടിയാലില്‍ കലാപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക