Image

ഇരുപത്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ചിരിമാല `സിനിമാല' ലിംക റിക്കാര്‍ഡില്‍

അനില്‍ പെണ്ണുക്കര Published on 22 July, 2014
ഇരുപത്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ചിരിമാല `സിനിമാല' ലിംക റിക്കാര്‍ഡില്‍
1993-ല്‍ ഏഷ്യാനെറ്റില്‍ ചിരിയുടെ തിരികൊളുത്തി `സിനിമാല' വരുമ്പോള്‍ ഒരുപക്ഷെ സിനിമാലയുടെ അണിയറക്കാര്‍ പോലും വിചാരിച്ചിരിക്കില്ല ഈ പ്രോഗ്രാം ഇരുപത്‌ വര്‍ഷം പിന്നിടുമെന്ന്‌. ഇപ്പോഴിതാ സിനിമാലയ്‌ക്ക്‌ `ലിംക'യുടെ റിക്കാര്‍ഡും. ഇനി ഗിന്നസ്‌ റിക്കാര്‍ഡും അതിവിദൂരമല്ല.

ഏഷ്യാനെറ്റ്‌ തുടങ്ങിയ 1993 മുതല്‍ ഇന്നുവരെ ടെലിവിഷനിലെ ഒരു ചരിത്രമായി സിനിമാല അതിന്റെ പ്രയാണം തുടരുകയാണ്‌. 2013 ജൂലൈ 31-ന്‌ ആയിരം എപ്പിസോഡ്‌ പൂര്‍ത്തിയാക്കിയ ചരിത്രത്തിന്‌ 2014 ഓഗസ്റ്റ്‌ 31 ആകുമ്പോള്‍ ഒരു വയസുകൂടി കൂടുന്നു.

ഓരോ എപ്പിസോഡും ഓരോ പുതിയ പരിപാടിയായി മലയാളിക്ക്‌ അനുഭവപ്പെടുന്നു. സമൂഹത്തിലെ പ്രധാന രാഷ്‌ട്രീയ -സാമൂഹ്യ പ്രശ്‌നങ്ങളെ ചര്‍ച്ചയിലൂടെ തമാശ ഉള്‍പ്പെടുത്തി സ്‌ക്രിപ്‌റ്റ്‌ ആക്കുന്നതോടെ സിനിമാലയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായി. സിനിമാലയുടെ സംവിധായിക ഡയാനയുടെ വിമര്‍ശനമേല്‍ക്കാത്ത രാഷ്‌ട്രീയക്കാര്‍ ചുരുക്കം. കെ. കരുണാകരും, കെ. മുരളീധരനുമാണ്‌ പണ്ട്‌ സിനിമാലയുടെ പ്രധാന ഇരകളെങ്കില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും വി.എസും, ആന്റണിയുമൊക്കെ ആ സ്ഥാനത്തുവന്നു. ഹരിശ്രീ മാര്‍ട്ടിന്‍, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, തെസ്‌നി ഖാന്‍, സുബി സുരേഷ്‌ തുടങ്ങിയവരാണ്‌ പ്രധാന അഭിനേതാക്കള്‍. ദിലീപ്‌, സലിംകുമാര്‍ തുടങ്ങിയവര്‍ സിനിമാലയില്‍ക്കൂടി ചലച്ചിത്ര രംഗത്തേയ്‌ക്കും വന്നു.

കോമഡി അവതരിപ്പിക്കുന്നതിനേക്കാളുപരി അത്‌ കാഴ്‌ചക്കാരില്‍ ഉണ്ടാക്കുന്ന വ്യതിയാനമാണ്‌ ഇതിന്റെ വിജയം. സമൂഹത്തില്‍ നടമാടുന്ന വിവിധ സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതുകൊണ്ട്‌ ലക്ഷക്കണക്കിന്‌ പ്രേക്ഷകരാണ്‌ സിനിമാലയ്‌ക്കുള്ളത്‌.

ഒരു ചാനലിന്റെ തുടക്കംമുതല്‍ ഇത്രയേറെ ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പരിപാടി വേറെയുണ്ടാവില്ല. എല്ലാ ഞായറാഴ്‌ചയും പുതിയ ഇമേജുമായി എത്തുന്ന സിനിമാല അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുന്നത്‌ മലയാളം ഐപി ടിവി- ബോം ടിവി പ്ലാറ്റ്‌ഫോമാണ്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ രണ്ട്‌ മലയാളം പ്രാദേശിക ചാനലുകള്‍ ഉള്‍പ്പടെ എല്ലാ മലയാളം ചാനലുകളും, ഭാരതീയ വിദേശ ചാനലുകളുമാണ്‌ മലയാളം ഐപി ടിവി- ബോം ടിവി പ്ലാറ്റ്‌ഫോമില്‍ കൂടി ലഭിക്കുക. ഈ സാങ്കേതിക സംവിധാനം സ്വന്തമാക്കാന്‍ ഉടന്‍ വിളിക്കുക 1- 732 648 0576.
ഇരുപത്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ചിരിമാല `സിനിമാല' ലിംക റിക്കാര്‍ഡില്‍
ഇരുപത്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ചിരിമാല `സിനിമാല' ലിംക റിക്കാര്‍ഡില്‍
ഇരുപത്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ചിരിമാല `സിനിമാല' ലിംക റിക്കാര്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക