Image

`ഒരു മന്ദാരപ്പൂപോലെ' പുസ്‌തക പ്രകാശനം ജൂലൈ 28-ന്‌

ജോസ്‌ കാടാപുറം Published on 22 July, 2014
`ഒരു മന്ദാരപ്പൂപോലെ' പുസ്‌തക പ്രകാശനം ജൂലൈ 28-ന്‌
തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയായ ജയിംസ്‌ ഏബ്രഹാമിന്റെ ഒരു ജീവിതകഥാ പ്രാധാന്യമുള്ള `ഒരു മന്ദാരപ്പൂപോലെ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ജൂലൈ 28-ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ തിരുവനന്തപുരം കാരുണ്യ ഗൈഡന്‍സ്‌ സെന്ററില്‍ വെച്ച്‌ റിട്ട. അഡീഷണല്‍ സെക്രട്ടറി ബാബു പോള്‍ ഐ.എ.എസ്‌ നിര്‍വഹിക്കും. കവി റോസ്‌ മേരി പുസ്‌തകം ഏറ്റുവാങ്ങും.

അകാലത്തില്‍ അന്തരിച്ച തന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാമിന്റെ ത്യാഗപൂര്‍ണ്ണവുമായ ജീവിതവുമായി ബന്ധപ്പെട്ട ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ഈ പുസ്‌തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്‌ ബാബു പോളും, ആഖ്യാനം നിര്‍വഹിച്ചത്‌ ജസ്സി നാരായണനുമാണ്‌.

സാംസ്‌കാരിക പ്രവര്‍ത്തകനായ കെ.കെ. ജോണ്‍സന്റെ സഹോദരിയാണ്‌ പരേതയായ ഏലിയാമ്മ ഏബ്രഹാം.

`ഒരു മന്ദാരപ്പൂപോലെ' പുസ്‌തക പ്രകാശനം ജൂലൈ 28-ന്‌
`ഒരു മന്ദാരപ്പൂപോലെ' പുസ്‌തക പ്രകാശനം ജൂലൈ 28-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക