Image

പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു.

ജീമോന്‍ റാന്നി Published on 22 July, 2014
പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണ്‍ : അതിവേഗം വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന പെയര്‍ലാന്റിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് ശുഭവാര്‍ത്തയായി വിശാല സൗകര്യങ്ങളൊരുക്കി പ്രീമിയര്‍ ഇന്ത്യന്‍ ഗ്രോസേഴ്‌സ് ആന്റ് കേറ്ററിംഗ് തിരക്കേറിയ ഷാഡോ ക്രീക്ക് പാര്‍ക്ക്വേയോടു ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു(12155, ഷാഡോ ക്രീക്ക് പാര്‍ക്ക് വേ, പെയര്‍ലാന്‍ഡ്).

ജൂലൈ 19ന് ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് പെയര്‍ലാന്റ് സിറ്റി മേയര്‍ ടോം റീഡ് ഈ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെയര്‍ലാന്റ് പട്ടണത്തിന്റെ വികസനത്തിനും അഭിവൃദ്ധിയ്ക്കും ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടി. സ്വാദിഷ്ഠമായ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ എന്നും തനിയ്ക്ക് ഇഷ്ടമാണെന്നും, രുചികരമായ നാടന്‍ വിഭവങ്ങളുടെ കലവറയൊരുക്കി പെയര്‍ലാന്റില്‍ ആരംഭിയ്ക്കുന്ന ഈ സ്ഥാപനം പട്ടണത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും ഉതകട്ടെയന്നും, കൂടുതല്‍ ഇന്ത്യന്‍ മലയാളി കുടുംബങ്ങളെ പെയര്‍ലാന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മേയര്‍ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ.ജോണ്‍ എസ്. പുത്തന്‍വിള പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ചു.

ഭക്ഷണസാധനങ്ങള്‍ക്കായി വിശാലമായ സൗകര്യങ്ങള്‍ക്കൊരുക്കിയിരിക്കുന്ന സ്ഥാപനത്തില്‍ കേരളീയ വിഭവങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ ഭക്ഷണസാധനങ്ങള്‍ക്ക് പ്രത്യേക വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്. മത്സ്യമാംസ വില്പനയ്ക്കായി വിശാലമായ പ്രത്യേക സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

15 വര്‍ഷങ്ങളില്‍ പരം കേരളത്തിലും, ഗള്‍ഫിലും, ഹൂസ്റ്റണിലും കേറ്ററിംഗ് രംഗത്തുള്ള അനുഭവസമ്പത്തിന്റെ കരുത്തുമായി രുചിവിഭവങ്ങളുടെ ലോകത്ത് കൈപുണ്യം കൈമുതലാക്കിയ ബാബു വെണ്ണിക്കുളവും, കേരളത്തിലെ ബിസിനസ് പരിചയവുമായി, ഗ്രോസറി ബിസിനസ് രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ റെജി ചിറയിലും കൈകോര്‍ത്ത് ഒരുക്കുന്ന ഈ സംയുക്തസംരംഭത്തിന് ചടങ്ങില്‍ പങ്കെടുത്ത സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.

പെയര്‍ലാന്റിനൊടൊപ്പം തന്നെ സമീപപ്രദേശങ്ങളായ വാസഡീന, ക്ലിയര്‍ ലേക്ക്, ഫ്രണ്ട്‌സ് വുഡ്, സ്റ്റാഫോഡ്, മിസോറി സിറ്റി, ഷുഗര്‍ലാന്റ് നിവാസികള്‍ക്കായി ഒരുക്കുന്ന ഒരു സ്‌നേഹോപഹാരമാണ് ഈ സംരംഭമെന്ന് പാര്‍ട്ട്ണര്‍മാരായ ബാബു വെണ്ണിക്കുളവും, റെജി ചിറയിലും അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു.പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു.പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു.പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക