Image

മാര്‍ക്ക്‌ `കര്‍ഷകശ്രീ' അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു

Published on 18 July, 2014
മാര്‍ക്ക്‌ `കര്‍ഷകശ്രീ' അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) 2014-ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്റ്‌ കൗണ്ടി നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്‌. അപേക്ഷകന്‍ മാര്‍ക്കിന്റെ മെമ്പറും, സ്വന്തമായി പച്ചക്കറിത്തോട്ടമുള്ള ആളുമായിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, വിവിധയിനം വിളകളുടെ മികവ്‌ എന്നിവ അടിസ്ഥാനമാക്കിയാണ്‌ വിജയികളെ നിശ്ചയിക്കുന്നത്‌.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ പച്ചക്കറി തോട്ടത്തിന്റെ രണ്ട്‌ ഫോട്ടോ സഹിതം ഓഗസ്റ്റ്‌ 25-ന്‌ മുമ്പ്‌ അപേക്ഷിക്കേണ്ടതാണ്‌. അപേക്ഷാഫോറം അസോസിയേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. marcny.org

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Coordinator, Karshakasree Award, MARC - P.O . Box 27, Valley Cottage, N.Y 10989. contact@marcny.org എന്ന ഇമെയിലില്‍ കൂടിയും അപേക്ഷ അയയ്‌ക്കാവുന്നതാണ്‌.

അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്‌ജിംഗ്‌ പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചശേഷം വിളകള്‍ സന്ദര്‍ശിക്കുന്നതാണ്‌. വിജയികളെ പ്രശംസാ ഫലകവും ക്യാഷ്‌ അവാര്‍ഡും നല്‍കി ആദരിക്കുന്നതാണ്‌. ഒന്നാമത്തെ വിജയിക്ക്‌ മാര്‍ക്കിന്റെ എവര്‍റോളിംഗ്‌ ട്രോഫിയും നല്‍കുന്നതാണ്‌. സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളോടനുബന്ധിച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ്‌ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ അലക്‌സ്‌ (845 893 4301), വിന്‍സെന്റ്‌ ജോണ്‍ (845 893 0507), സിജി ജോര്‍ജ്‌ (845 893 4465).

അപേക്ഷാഫോറത്തിന്റെ താഴക്കാണുന്ന പിഡിഎഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക..
മാര്‍ക്ക്‌ `കര്‍ഷകശ്രീ' അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക