Image

മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ്‌ (ബാബു) ന്യൂയോര്‍ക്കില്‍ നിര്യാതനായി

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 18 July, 2014
മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ്‌ (ബാബു) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ്‌ (ബാബു- 75) ന്യൂയോര്‍ക്കില്‍ നിര്യാതനായി. മാവേലിക്കര കൊമ്പശ്ശേരില്‍ പരേതരായ ഡേവിഡ്‌, ചിന്നമ്മ ദമ്പതികളുടെ പുത്രനാണ്‌. ന്യൂയോര്‍ക്ക്‌ വാലികോട്ടേജ്‌ ട്രിനിറ്റി സി.എസ്‌. ഐ. ചര്‍ച്ച്‌ അംഗമാണ്‌.

കോട്ടയം സ്വദേശിയായ മേരി ഡാനിയേല്‍ (ആലീസുകുട്ടി)യാണ്‌ ഭാര്യ. മക്കള്‍: ബീന, ബിജോയ്‌, ബിന്ദു. മരുമക്കള്‍: നെബു, സ്റ്റാന്‍ലി, സാബ.

സഹോദരങ്ങള്‍: പരേതനായ ജോസഫ്‌ ഡേവിഡ്‌, ചേച്ചമ്മ, മാത്യു, അന്നമ്മ റിച്ചാര്‍ഡ്‌, സാറാമ്മ ഡേവിഡ്‌, വര്‍ഗീസ്‌ കെ. ഡേവിഡ്‌.

1984-ല്‍ കുടുംബസമേതം അമേരിക്കയിലെത്തി. കെമിസ്റ്റ്‌, സ്‌കൂള്‍ ടീച്ചര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അമേരിക്കയിലെ സി. എസ്‌. ഐ. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഇന്ത്യയില്‍ അധ്യാപകനായും ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായും വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സ്‌തുത്യര്‍ഹമായ സേവനത്തിന്‌ നിരവധി മെഡലുകള്‍ക്ക്‌ അര്‍ഹനായിട്ടുണ്ട്‌.

പൊതുദര്‍ശനം ജൂലൈ 19-ന്‌ ശനിയാഴ്‌ച വൈകുന്നേരം രണ്ടു മുതല്‍ നാലു വരെയും അഞ്ചു മുതല്‍ 8 വരെയും ടീനെക്ക്‌ സെന്‍റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ (70 സീഡര്‍ ലെയ്‌ന്‍, റ്റീനെക്ക്‌, ന്യൂജേഴ്‌സി).

ശുശ്രൂഷകള്‍ക്ക്‌ ബിഷപ്പ്‌ ജോര്‍ജ്ജ്‌ നൈനാന്‍ നേതൃത്വം നല്‍കുന്നതാണ്‌. ഭൗതികശരീരം കേരളത്തിലെത്തിക്കുന്നതും സംസ്‌ക്കാരം മാവേലിക്കര സി. എസ്‌. ഐ. ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ വച്ച്‌ നടത്തപ്പെടുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി റ്റി. മാത്യു (201 925 5763), ബിജോയ്‌ ഡാനിയേല്‍ (845 694 8457, പ്രദീപ്‌ വര്‍ഗീസ്‌ (973 423 0042).
മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ്‌ (ബാബു) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
Thomas T. Oommen, President, Indian Christian Forum 2014-07-18 20:13:51
We are deeply saddened by the passing away of our beloved Major Daniel K. David (Babuchayan). We will truly miss beloved Babuchayan.  With heartfelt condolences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക