Image

കണ്‍വന്‍ഷന്‍ കായികമാമാങ്കത്തിന് കെ.സി.എസ്. ചിക്കാഗോക്ക് ആധിപത്യം

മാത്യൂ തട്ടാമറ്റം Published on 18 July, 2014
കണ്‍വന്‍ഷന്‍ കായികമാമാങ്കത്തിന് കെ.സി.എസ്. ചിക്കാഗോക്ക് ആധിപത്യം
2014 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കായിക മാമാങ്കത്തില്‍ ചിക്കാഗോ കെ.സി.എസ്. എല്ലാതലത്തിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തികൊണ്ട് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പുരുഷന്മാരുടെ വാശിയേറിയ അണ്ടര്‍-40 വോളിബോള്‍ മത്സരത്തില്‍ ചിക്കാഗോയിലെ ചുണക്കുട്ടന്മാര്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് താമ്പായെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കി.

പുരുഷന്മാരുടെ വടംവലിമത്സരത്തില്‍ ന്യൂയോര്‍ക്കിന്റെ കരുത്തന്മാരോട് ചിക്കാഗോയുടെ ചുണക്കുട്ടന്മാര്‍ ഇഞ്ചോടിഞ്ച് പൊരുതി രണ്ടാംസ്ഥാനം കരസ്ഥമാക്കി.

വനിതകളുടെ വടംവലി മത്സരത്തില്‍ അനായാസം ചിക്കാഗോയുടെ തരുണീമണികള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

പുരുഷന്മാരുടെ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഓവര്‍ 40 ല്‍ ചിക്കാഗോ കെ.സി.എസിന് ഒന്നാം സ്ഥാനവും, അണ്ടര്‍ 40-ല്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും വനിതകള്‍ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബാറ്റ്മിന്റനില്‍ വലിയ നേട്ടംതന്നെയാണഅ ചിക്കാഗോ കെ.സി.എസ് നടത്തിയത്.

ജോര്‍ജ്ജ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ മനോജ് അമ്മാടികുന്നേല്‍, സജി വെള്ളാരംകാലയില്‍, മാത്യൂ തട്ടാമറ്റം എന്നിവര്‍ അടങ്ങുന്ന ചിക്കാഗോ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ചിട്ടയോടുകൂടിയ കഠിനപരിശീലനത്തിന് ഫലം കിട്ടിയതില്‍ ചിക്കാഗോ സ്‌പോര്‍ട്‌സ് കമ്മിറ്റിക്ക് അതിയായ അഭിമാനമുണ്ട്.

ഈ കായികമാമാങ്കത്തില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും ചിക്കാഗോ കെ.സി.എസിന്റെ പേരിലും കെ.സി.എസ്. സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ പേരിലും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.


കണ്‍വന്‍ഷന്‍ കായികമാമാങ്കത്തിന് കെ.സി.എസ്. ചിക്കാഗോക്ക് ആധിപത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക