Image

ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 19ന്

ബെന്നി പരിമണം Published on 17 July, 2014
ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 19ന്
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ യുവജന സഖ്യം നോര്‍ത്ത്-ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജൂലൈ 19 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്യൂന്‍സ് ഹൈസ്‌ക്കൂള്‍ ഓഫ് ടീച്ചിംഗ്(74-20, Commonwealth Blvd, Queens, NY) ല്‍ വെച്ച് മത്സരങ്ങള്‍ ആരംഭിക്കും. നോര്‍ത്ത്-ഈസ്റ്റ് റീജിയനില്‍ ഉള്‍പ്പെടുന്ന പത്തോളം മാര്‍ത്തോമ്മാ ദേവാലയങ്ങളിലെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മലയാളം ഐപിടിവി, ബൂം ടിവി, Hedge Brokerage Inc, റജി വലിയകാല(All State) എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. അത്യന്തം വാശിയേറിയ ഈ വോളിബോള്‍ ടൂര്‍ണമെന്റ് വീക്ഷിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലാജി തോമസ്: (516) 849-0368
സന്തോഷ് ഫിലിപ്പ്: (516) 445- 4935

വാര്‍ത്ത അയച്ചത് : ബെന്നി പരിമണം


ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക