Image

മിന്നു അഗസ്റ്റിന് കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം.

ജീമോന്‍ റാന്നി Published on 29 June, 2014
മിന്നു അഗസ്റ്റിന് കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം.
ഹൂസ്റ്റണ്‍: അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി-ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെക്ഷനും, യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണും സംയുക്തമായി നടത്തിയ 55-മത് സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ഫെയര്‍ 2014 ല്‍ ഹൂസ്റ്റണ്‍ മിസോറിസിറ്റിയിലെ ഹൈടവര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി മിന്നു അഗസ്റ്റിന് പ്രത്യേക അംഗീകാരം.

ജോര്‍ജ്ജ് ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ഫെയര്‍ 2014ല്‍, 27 വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കെമിസ്ട്രി പ്രൊജക്ട് വിഭാഗത്തില്‍, മിന്നു തയ്യാറാക്കിയ പ്രൊജക്ട് വിധികര്‍ത്താക്കളുടെ പാനലിന്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും, മിന്നുവിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

മെയ് 28ന് ഹോട്ടല്‍ ഹില്‍ട്ടണില്‍ വച്ചു നടന്ന അത്താഴ വിരുന്നില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ കെമിസ്ട്രി വിഭാഗം തലവന്‍ പ്രൊഫ.സൈമണ്‍ ബോട്ട് മിന്നുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു. ഷുഗര്‍ലാന്റ് റിവര്‍‌സ്റ്റോണ്‍ നിവാസികളായ റോസമ്മ, അഗസ്റ്റിന്‍ കാഞ്ഞിരമറ്റം ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.

അനുഗ്രഹീത ഗായികകൂടിയായ മിന്നു സ്‌ക്കൂളിലെ വാഴ്‌സിറ്റി ക്വയര്‍ അംഗവും, സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഗായകസംഘാംഗവും കൂടിയാണ്. റെഡ് ക്രോസ്, ഹെല്‍ത്ത് ഒക്കുപ്പേഷന്‍സ് സ്റ്റുഡന്റ് ഓഫ് അമേരിക്ക, എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ ഒരുമ ഹൂസ്റ്റണ്‍ന്റെ സജീവപ്രവര്‍ത്തകയുമാണ്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


മിന്നു അഗസ്റ്റിന് കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം.മിന്നു അഗസ്റ്റിന് കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം.മിന്നു അഗസ്റ്റിന് കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക