Image

ശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹം

Published on 21 June, 2014
ശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹം
മോര്‍ഗന്‍വില്‍, ന്യൂജേഴ്‌സി: ശ്രീഗുരുവായൂരപ്പ ചൈതന്യം സുവര്‍ണ്ണശോഭ പേറുന്ന മാല്‍ബറോയിലെ ശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ന്യൂജേഴ്‌സിയിലെ ആദ്യ ഭാഗവത സപ്‌താഹയജ്ഞത്തിന്റെ ശംഖനാദമുയര്‍ന്നു.

'നാമ'ത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യജ്ഞത്തിലെ യജ്ഞാചാര്യന്‍ മണ്ണടി
ഹരിയെ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയില്‍ പൂര്‍ണ്ണകുഭം നല്‌കി എതിരേറ്റതോടെ യജ്ഞശാലയിലെ സപ്‌തദിനങ്ങളിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക്‌ തിരിതെളിഞ്ഞു. യജ്ഞശാലയായി മാറിയ ഓഡിറ്റോറിയം ഭവത്‌ ചൈതന്യത്താല്‍ ദീപ്‌തമായി.

നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ എവരെയും സ്വാഗതം ചെയ്തു. നാമത്തിന്റെ 5 മത് വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ ആധ്യാത്മികമായ തലത്തില്‍ വളരെ പ്രസക്തിയുള്ള ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞം സംഘടിപ്പിക്കാനായതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നതായി അദ്ധേഹം പറഞ്ഞു.

ജൂണ്‍ 28 വരെ നീണ്ടു നില്ക്കുന്ന സപ്താഹ മഹാ യജ്ഞത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയ ഭാഗവത മഹാപുരാണം പാരായണം ചെയ്യും. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും

പ്രസിഡണ്ട് മാധവന്‍ ബി നായര്‍, യജ്ഞാചാര്യന്‍ മണ്ണടി ഹരി, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, സപ്താഹം കമ്മിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, വാസുദേവ് പുളിക്കല്‍, ഡോ. പി ജി നായര്‍ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.

ആമുഖമായി നടത്തിയ സമ്മേളനത്തില്‍ യജ്ഞാചാര്യന്‍ നടത്തിയ പ്രഭാഷണത്തില്‍ ഭാഗവ
പാരായണത്തിലൂടെ കൈവരുന്ന ആത്മീയ പ്രസാദത്തെപ്പറ്റി വിവരിച്ചു. ജ്യോതിഷ കുലപതി ഡോ. ജയനാരായണ്‍ജിയും അലങ്കരിച്ച വേദിയില്‍ അദ്ദേഹം ജ്യോതിഷത്തിന്റെ മാഹാത്മ്യം വിവരിച്ചത്‌ തിരുവനന്തപുരത്തെ വെട്ടിമുറിച്ച കോട്ടയെപ്പറ്റിയുള്ള വിവരണം പറഞ്ഞാണ്‌.

ഈഴവ ജാതിക്കാരനായ ജ്യോതിഷ പണ്‌ഡിതന്‍ ബാലനായ ഗോവിന്ദന്റെ പ്രസിദ്ധി നാടാകെ പരന്നപ്പോള്‍ ആയില്യം തിരുനാള്‍ മഹാരാജാവ്‌ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക്‌ വിളിപ്പിച്ചു. ഗോവിന്ദന്റെ സിദ്ധിയില്‍ അതിശയംകൂറിയ മഹാരാജാവ്‌ അദ്ദേഹത്തെ പരീക്ഷിക്കാന്‍ താന്‍ പിറ്റേന്ന്‌ ഏതു വാതിലില്‍ കൂടിയാണ്‌ പുറത്തേക്ക്‌ ഇറങ്ങുക എന്നറിയണമെന്നു പറഞ്ഞു. അതിന്റെ ഒരാഴ്‌ചമുമ്പ്‌ രാജാവിന്റെ രഥത്തിന്റെ ഒരു ഭാഗത്ത്‌ ഓലയില്‍ എഴുതിവെച്ചിട്ടുണ്ടെന്ന്‌ ഗോവിന്ദന്‍ പറഞ്ഞു.

രാജാവ്‌ ആളയച്ചു ഓല വരുത്തി. വെട്ടിമുറിച്ച വഴിയിലൂടെയാണ്‌ പുറത്തുവരികയെന്ന്‌ അതില്‍ എഴുതിയിരിക്കുന്നു. കോട്ടമതിലില്‍ ഒരു ഭാഗം പൊളിച്ച്‌ പുറത്തിറങ്ങി ജ്യോതിഷിയെ കബളിപ്പിക്കുകയായിരുന്നു രാജാവിന്റെ പദ്ധതി. രാജാവിന്റെ മനസറിഞ്ഞ ജ്യോതിഷി കോട്ട വെട്ടിപ്പൊളിക്കെണ്ടെന്നു പറഞ്ഞെങ്കിലും രാജാവ്‌ അത്‌ സമ്മതിച്ചില്ല.

ആമുഖ സമ്മേളത്തിനുശേഷം ശ്രീകൃഷ്‌ണ വിഗ്രഹവും വഹിച്ച്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്ര അപൂര്‍വ്വ മനോഹരമായി. തെളിഞ്ഞ ആകാശം, സൂര്യന്റെ പൊന്‍കതിരുകള്‍ തട്ടി ക്ഷേത്രത്തിന്റെ സുവര്‍ണ്ണ നിറത്തിനു തിളക്കമേറി. വിശാലമായ ക്ഷേത്ര മൈതാനിയിലൂടെ നടത്തിയ ശോഭായാത്ര ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ യജ്ഞാചാര്യന്‍ ക്ഷേത്ര വിഗ്രഹം ഏറ്റുവാങ്ങി. തിരിച്ച്‌ യജ്ഞശാലയില്‍ വിഗ്രഹം പ്രതിഷ്‌ഠിച്ചതോടെ ഭക്തകണ്‌ഠങ്ങളില്‍ നിന്ന്‌ നാമസ്‌തുതികളുയര്‍ന്നു.

തുടര്‍ന്ന്‌ മണ്ണടി ഹരി നടത്തിയ പ്രഭാഷണത്തില്‍ രാവിലെ ഇര തേടി പുറത്തേക്കു പോകുന്ന
പാമ്പ്‌  രാത്രി അതേപോലെ തിരിച്ചെത്തുമെന്ന ഉറപ്പ്‌ ഒന്നുമില്ലാതെയാണെന്ന്‌ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ അവസ്ഥയും ഭിന്നമല്ല. ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമല്ല എന്നതുപോലെയോ, അടിച്ചുയരുന്ന തിരകള്‍ അല്‍പം കഴിഞ്ഞ്‌ കാണാതാകുന്നതുപോലെയോ ഒക്കെയാണ്‌ മനുഷ്യജീവിതം. അതിനാല്‍ ശാശ്വതമെന്നതില്‍ മനസിനേയും ഹൃദയത്തേയും ലയിപ്പിക്കുകയാണ്‌ മോക്ഷമാര്‍ഗ്ഗം- അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാശ്രീ ആര്‍ട്‌സ്‌ അവതിരിപ്പിച്ച നൃത്താവിഷ്‌കാരത്തിനുശേഷം ചേര്‍ന്ന പൊതുയോഗത്തില്‍
നാമം സംസ്‌കൃതി അവാര്‍ഡ്‌ പാര്‍ത്ഥസാരഥി പിള്ളയ്‌ക്കും, ജ്യോതിഷ കുലപതി അവാര്‍ഡ്‌ ഡോ. ജയനാരായണ്‍ജിക്കും സമ്മാനിച്ചു.

സുധാകരന്‍ പിള്ള, പദ്മകുമാര്‍ നായര്‍, ഡോ. ഗീത മേനോന്‍, ജോ പണിക്കര്‍, ശ്രീകുമര്‍ ഉണ്ണിത്താന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നാമം സെക്രട്ടറി ബിന്ദു സഞ്ജീവ് നന്ദി പറഞ്ഞു. വിനീത നായര്‍ ആയിരുന്നു എംസി.

ഇരുപതില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു രേഖാ ജ്യോതിഷം നടത്തുകയും രണ്ടു ലക്ഷത്തില്‍ പരം വ്യക്തിയുടെ ഭാവി പ്രവചനം നടത്തുകയും മെഡിക്കല്‍ പാമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ജയനാരായണ്‍ജി അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെ ജ്യോതിഷവും ആയുര്‍വേദവും  കൂട്ടിയിണക്കി സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചു കൊണ്ടാണ് പുരസ്‌കാരം.  ഡോ.ജയനാരായണ്‍ജി, ആചാര്യ ആയുര്‍ ഗ്രാമം ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ്മ സെന്റര്‍ പ്രൈവറ്റ് ലിമിറ്റെഡിന്റെയും ആചാര്യ ഇന്‍സ്റ്റ്‌യൂട്ട് ഓഫ് ഫ്യൂച്ചറോളജിയുടെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക ആത്മീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ സേവനങ്ങളെ മാനിച്ച്, നാമം സംസ്‌കൃതി അവാര്‍ഡ് നല്‍കി ആദരി
ച്ചു. വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റും കൂടിയായ ഗുരുസ്വാമി ശ്രീ.പിള്ളയുടെ സേവനങ്ങള്‍ എന്നും പ്രവാസി സമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട് എന്ന് നാമം പ്രസിഡന്റ് മാധവന്‍ നായര്‍ പ്രസ്താവിച്ചു.

ന്യൂജേഴ്‌സി, ന്യൂ യോര്‍ക്ക്‌ , വാഷിങ്ങ്‌ടന്‍ ഡി. സി, ഫിലടെല്‌ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ ഭക്ത ജനങ്ങള്‍ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്‌ . വളരെ വിപുലമായ സജ്ജീകരണങ്ങള്‍ ആണ്‌ ചീഫ്‌ കോര്‍ഡിനേറ്റര്‍ സഞ്‌ജീവ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്‌ . ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും യജ്ഞത്തില്‍ പങ്കെടുക്കാം. ഭാഗവത മഹാപുരാണം തുഞ്ചത്ത്‌ എഴുത്തച്ഛന്‍ കിളിപ്പാട്ട്‌ രൂപത്തിലാക്കിയതാണ്‌ വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വാസുദേവ്‌ പുളിക്കല്‍, രാധാകൃഷ്‌ണ പിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ്‌ പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്‌കാരിക സമ്മേളനം, കലാ പരിപാടികള്‍ എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക്‌ രെജിസ്‌ട്രേഷനും ഭക്ഷണവും സൗജന്യമായിരിക്കും.

യജ്ഞത്തില്‍ പങ്കെടുത്ത്‌ ആത്മീയമായ ഉണര്‍വ്‌ നേടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ മാധവന്‍ ബി നായര്‍ പറഞ്ഞു പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാധവന്‍ ബി നായര്‍: 732 718 7355, സഞ്‌ജീവ്‌ കുമാര്‍: 732 306 7406, സജിത്ത്‌ കുമാര്‍: 848 667 3313, അജിത്‌ മേനോന്‍: 732 310 6565. http://namam.org/
ശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹംശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹം
Join WhatsApp News
No vested interest 2018-06-25 22:26:00
How NAMAM, an association which was solely formed for serving Nair community is part of the democratic FOKANA. 

NAMAM's objective was to conduct Sapthaham, Ayyappa pooja etc for a certain community. Now NAMAM founder Madhavan Nair is contesting for the FOKANA president post, utter shame!!!
Mathukutty 2018-06-25 23:01:57
What!!! how in this world FOKANA is allowing communal association NAMAM to be part of it. FOKANA should be dissolved. As an old member of this prestigious association I have to hang my head down in SHAME!!!
Kirukkan Vinod 2018-06-26 08:19:15
Completely agree with "No Vested Interest". Why NAMAM and Madhavan Nair is trying to be a power monger in FOKANA? FOKANA is for everyone! Hope the delegates understand that and isolate these kind of people from taking any positions. 

Why NAMAM is promoting superstitions like astrology, palmistry etc? Who cares about these human Gods in 21st century? I heard these people (astrologers, Kai Nottakaran, Vayil Nottakaran etc) ask money from the people for consultation to predict their future. These people come here in B1/B2 Visa. We should report to the authorities that these people take money from their "Customers" and that is illegal to take money when they are here on B1/B2 Visa. 
Visalakshi 2018-06-26 08:38:29
നാമം സപ്താഹം നടത്തിയതിന്റെ വളരെ നല്ല ചിത്രങ്ങള്‍ ഈ വാര്‍ത്തയില്‍ ഉണ്ടല്ലോ. ഇനി എപ്പോഴാണ് നാമം സപ്താഹം നടത്തുന്നത്, ദയവായി അറിയിക്കുക.
mollakkante vappa 2018-06-26 10:07:28
Dey kirukka, nee eppo oolmapara chadi vannede..? Madhavetta..... ingalu polikku...
Sasi 2018-06-26 11:01:04
If you zoom the 8th picture in this article, we can see NAMAM stands for "Nair Mahamandalam & Associated Members"
Sulochanan 2018-06-28 18:52:30
As per the 8th picture in this article NAMAM stands for NAIR MAHAMANDALAM. How in this world NAMAM was included as part of FOKANA and why Madhavan Nair is still allowed to contest that too second time.
Light Lamping 2018-07-03 16:32:50
സപ്താഹം നടത്തിയ നാമം ഒരു നായർ സംഘടന ആണല്ലോ. എട്ടാമത്തെ ചിത്രത്തിൽ അതു വ്യക്തവും ആണ്. ഈ ലേഖനം വായിക്കുന്ന ആർക്കും അത് മനസ്സിലാവും.
നാമം എങ്ങിനെയാണു ഫൊക്കാനയിൽ മത്സരിക്കുന്നത്???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക