Image

നിക്കളോസ്‌ ജോസഫ്‌ വാലിഡറ്റേറിയന്‍

എ.സി. ജോര്‍ജ്‌ Published on 10 June, 2014
നിക്കളോസ്‌ ജോസഫ്‌ വാലിഡറ്റേറിയന്‍
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്റിലുള്ള സ്റ്റീഫന്‍ ഓസ്റ്റിന്‍ ഹൈസ്‌ക്കൂളില്‍ ഏറ്റവും ഉന്നത വിജയം നേടിയ നിക്കേളാസ്‌ ജോസഫ്‌ ഇക്കൊല്ലത്തെ ഫൈനല്‍ സ്‌ക്കൂള്‍ ഗ്രാജുവേഷന്‍ സെറിമണിയില്‍ വാലിഡറ്റേറിയനായി. ബഹുമുഖ പ്രതിഭയായ നിക്കളോസ്‌ പബ്ലിക്ക്‌ പരീക്ഷയായ എസ്‌.എറ്റി. ടെസ്റ്റില്‍ നൂറില്‍ നൂറും വാങ്ങി റിക്കാര്‍ഡ്‌ സൃഷ്‌ടിച്ചു. വിവിധ വിഷയങ്ങളില്‍ മികവു തെളിയിച്ച ഈ മിടുക്കന്‍ സ്‌ക്കൂള്‍ ട്രസ്റ്റി സ്‌ക്കോളര്‍ഷിപ്പ്‌, നാഷണല്‍ മെരിറ്റ്‌ സ്‌ക്കോളര്‍ഷിപ്‌, കാള്‍ഡ്‌ വെല്‍ ഫാമിലി സ്‌കോളര്‍ഷിപ്‌, ഫി.ബീറ്റാ. കാപ്പാ, മു അല്‍ഫാ തെറ്റാ മാത്തമാറ്റിക്‌സ്‌ ഹോണര്‍ സൊസൈറ്റി സ്‌ക്കോളര്‍ഷിപ്പിനു പുറമെ ബര്‍ഗര്‍ കിംഗ്‌ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ സ്‌ക്കോളര്‍ഷിപ്പും നേടി.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഉന്നത വിദ്യാപീഠമായ റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രീ മെഡിസിന്‌ ബയോകെമിസ്‌ട്രിയും സെല്‍ബയോളജിയും മേജര്‍ വിഷയമായെടുത്ത്‌ ഉന്നത പഠനം തുടരാനാണ്‌ പ്ലാന്‍. സ്‌ക്കൂളിലെ ഓള്‍ റൗണ്ടറാണ്‌ നിക്കളോസ്‌ ജോസഫ്‌. എന്‍വയോണ്‍മെന്റ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌, അക്കാദമിക്‌ ഡിക്കാത്തലോന്‍ ടീം ക്യാപ്‌റ്റന്‍, മാത്തമാറ്റിക്‌സ്‌ ഹോണര്‍ സൊസൈറ്റി മെമ്പര്‍ എന്നീ നിലകളിലെല്ലാം നിക്കളോസ്‌ തിളക്കമാര്‍ന്ന പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. മാലിഗനന്റ്‌ ബ്രെയിന്‍ ട്യൂമറിനെ ആസ്‌പദമാക്കി റിസര്‍ച്ച്‌ നടത്തുകയും ടി സെല്‍ തെറാപ്പി ഫോര്‍ ഗ്ലൈയൊ ബ്ലാസ്റ്റോമാ എന്ന വിഷയത്തില്‍ പ്രൊജക്‌ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചതും നിക്കളോസിന്‌ സ്‌ക്കൂള്‍ അധികാരികളുടെ മുക്തകണ്‌ഠ പ്രശംസ നേടിക്കൊടുത്തു. കേരളത്തിലെ എറണാകുളത്ത്‌ പുതുള്ളില്‍ കുടുംബത്തിലെ വിനോദ്‌ ജോസഫ്‌-ലാനി ജോസഫ്‌ ദമ്പതികളുടെ സീമന്തപുത്രനാണ്‌ നിക്കളോസ്‌. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഈ കുടുംബം ഹ്യൂസ്റ്റനിലെ റിച്ച്‌മോണ്ടില്‍ വസിക്കുന്നു. നിക്കളോസ്‌ ജോസഫിന്‌, ജാക്ക്‌ ജോസഫ്‌ എന്ന ഇളയ സഹോദരനും, അലീന ജോസഫ്‌ എന്ന ഇളയ സഹോദരിയുമാണുള്ളത്‌. ഹ്യൂസ്റ്റനിലെ സെന്റ്‌ ജോസഫ്‌ സീറൊ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ സാന്നിദ്ധ്യമാണീ കുടുംബം. സഹപാഠികളും സ്‌നേഹിതരും നിക്കളോസ്‌ ജോസഫിന്‌ അഭിനന്ദനങ്ങളും അനുമോദനങ്ങളുമര്‍പ്പിച്ചു.
നിക്കളോസ്‌ ജോസഫ്‌ വാലിഡറ്റേറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക