Image

ഫിലിപ്പ്‌ ഏബ്രഹാം വിരുത്തിക്കുളങ്ങര വാലിഡിക്‌ടോറിയന്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 June, 2014
ഫിലിപ്പ്‌ ഏബ്രഹാം വിരുത്തിക്കുളങ്ങര വാലിഡിക്‌ടോറിയന്‍
ഷിക്കാഗോ: നോര്‍ത്ത്‌ സൈഡ്‌ കോളജ്‌ പ്രെപ്‌ ഹൈസ്‌കൂളില്‍ നിന്നും ഈവര്‍ഷത്തെ വാലിഡിക്‌ടോറിയനായി ഫിലിപ്പ്‌ ഏബ്രഹാം വിരുത്തിക്കുളങ്ങര തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയാണ്‌ ഫിലിപ്പ്‌ പഠനത്തില്‍ മികവു തെളിയിച്ചത്‌.

മിഡില്‍ സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ്‌ എഴുതി 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ കരസ്ഥമാക്കുന്ന കുട്ടികളുള്ള ഈ ഹൈസ്‌കൂള്‍ ഇല്ലിനോയിസില്‍ ഒന്നാം സ്ഥാനത്തും, അമേരിക്കയില്‍ മൊത്തം 36-മത്‌ സ്ഥാനത്തുമാണ്‌. മാത്ത്‌ നാഷണല്‍ ഓണര്‍ സൊസൈറ്റി ട്രഷറര്‍, ഫ്രഞ്ച്‌ ഓണര്‍ സൊസൈറ്റി മെമ്പര്‍, നാഷണല്‍ ഓണര്‍ സൊസൈറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഹൈസ്‌കൂള്‍ തലത്തില്‍ ചെസ്‌, ടെന്നീസ്‌ മത്സരങ്ങളില്‍ പങ്കെടുത്ത ഫിലിപ്പ്‌ അക്കാഡമിക്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡിന്‌ അര്‍ഹനായി.

ആതുരസേവനം വളരെയധികം ഇഷ്‌ടപ്പെടുന്ന ഫിലിപ്പ്‌ പ്രസന്‍സ്‌ റിഡറക്ഷന്‍ സെന്ററിലും, മേയ്‌ ഫെയര്‍ സാല്‍വേഷന്‍ ആര്‍മിയിലും സേവനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ റിലീജിയസ്‌ എഡ്യൂക്കേഷന്‍ ടീച്ചര്‍ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ വിരുത്തിക്കുളങ്ങര തോമസിന്റേയും, (സൂപ്പര്‍വൈസര്‍, യു.എസ്‌ പോസ്റ്റല്‍ സര്‍വീസ്‌), ഗേളി തോമസിന്റേയും (സിവില്‍ എന്‍ജിനീയര്‍, സിറ്റി ഓഫ്‌ ഷിക്കാഗോ) ഇളയ പുത്രനാണ്‌ ഫിലിപ്പ്‌. സഹോദരങ്ങള്‍: ഡോ. ഗതി ഏബ്രഹാം (നോര്‍ത്ത്‌ വെസ്റ്റേണ്‍ ഗ്രാജ്വേറ്റ്‌, ഇപ്പോള്‍ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റി റസിഡന്റ്‌), ഗീതി ഏബ്രഹാം (രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി), ഫിലിഷ്യ ഏബ്രഹാം (ജൂണിയര്‍, യംങ്‌ മാഗ്‌നറ്റ്‌ ഹൈസ്‌കൂള്‍ ഷിക്കാഗോ).

ഹൈസ്‌കൂള്‍ തലത്തില്‍ 5.31 ജിപിഎയും, എ.സി.റ്റിയില്‍ 35 സ്‌കോറും കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കന്‍ വഴികാട്ടികളായ സഹോദരങ്ങളെപ്പോലെ കണക്‌ടിക്കട്ടിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലോയില്‍ ഉപരിപഠനം നടത്താനാണ്‌ ആഗ്രഹിക്കുന്നത്‌.
ഫിലിപ്പ്‌ ഏബ്രഹാം വിരുത്തിക്കുളങ്ങര വാലിഡിക്‌ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക