Image

നാമം സപ്താഹ യജ്ഞം: ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിനീത നായര്‍ Published on 06 June, 2014
നാമം സപ്താഹ യജ്ഞം: ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രവാസികള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്ന നാമം, മാള്‍ബറോയിലെ ശ്രീ.ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി.നായര്‍ അറിയിച്ചു.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, വാഷിങ്ങ്ടണ്‍ ഡി.സി., ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്ത  ജനങ്ങള്‍ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. വളരെ വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ചീഫ് കോര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും യജ്ഞത്തില്‍ പങ്കെടുക്കാം. ഭാഗവത മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയതാണഅ വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കുക. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വാസുദേവ് പുളിക്കല്‍, രാധാകൃഷ്ണപിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ് പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും ഭക്ഷണവും സൗജന്യമായിരിക്കും.
യജ്ഞത്തിന്റെ വിജയത്തിനു വേണ്ടി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത് ചീഫ് കോര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാര്‍ തന്നെയാണ്. അജിത് മേനോനാണ് സ്വാഗത കമ്മിറ്റിയുടെ ചുമതല. ദൂരെ നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്ന ചുമതല വിനോദ് കെയാര്‍ക്കെയാണ്. ഭക്ഷണവും, സാംസ്‌കാരിക പരിപാടികളും സജിത്ത് കുമാറിന്റെ നേതൃത്വത്തിലും, വാഹന സൗകര്യങ്ങള്‍ ജയ് കുളമ്പിലിന്റെ നേതൃത്വത്തിലുമാണ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസത്തെ പ്രത്യേക പരിപാടികള്‍ക്കായുള്ള സ്‌പോണ്‍സര്‍ഷിപ്പിന്റെ ചുമതല ഡോ.അംബിക നായര്‍ക്കാണ്. രംഗസജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്നത് അരുണ്‍ ശര്‍മയാണ്.

മികച്ച സംഘാടകരെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കാനായതില്‍ സന്തുഷ്ടനാണെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു. യജ്ഞത്തില്‍ പങ്കെടുത്ത് ആത്മീയമായ ഉണര്‍വ് നേടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാധവന്‍ നായര്‍-732 718 7355
സഞ്ജീവ് കുമാര്‍-732 306 7406
സജിത്ത് കുമാര്‍-848 667 3313
അജിത് മേനോന്‍ -732 310 6565
വിനോദ് കെയാര്‍ക്കെ- 516 633 5208
ജയ് കുളമ്പില്‍- 848 228 0908
ഡോ.അംബിക നായര്‍ -732 915 8813


നാമം സപ്താഹ യജ്ഞം: ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Namam Sapthaham Committee
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക