Image

പാത്രിയര്‍ക്കീസ് ബാവക്കു കേരളത്തെപറ്റിയുള്ള പുസ്തകം നല്‍കി

ഫിലിപ്പ് മാരേട്ട് Published on 24 April, 2014
പാത്രിയര്‍ക്കീസ് ബാവക്കു കേരളത്തെപറ്റിയുള്ള പുസ്തകം നല്‍കി
ന്യു ജെഴ്‌സി: അന്ത്യോഖ്യ പാത്രീയര്‍ക്കീസ് ആയി തെരെഞ്ഞെടുക്കപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് അപ്രേം ബാവക്ക് കേരളത്തെപറ്റിയുള്ള റഫറന്‍സ് ഗ്രന്ഥം അലക്‌സ് വിളനിലം നല്‍കി. ഡമാസ്‌കസിലെ തന്റെ ആസ്ഥാന ലൈബ്രറിയില്‍ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും കേരളത്തെപറ്റിയും മലങ്കര ക്രിസ്ത്യാനികളെപ്പറ്റിയും കൂടുതല്‍ അറിയാന്‍ പുസ്തകം സഹായിക്കുമെന്നും പ. ബാവ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ആന്‍ഡ് അക്കഡമിക് കൊളാബറേഷന്‍ (IISAC) പ്രസിദ്ധീകരിച്ചതാണു പുസ്തകം. അതിന്റെ എക്‌സിക്യുട്ടിവ് ഡയരക്ടറാണു വിളനിലം.
ഒര്‍ത്തഡോക്‌സ് സഭ മുന്‍ ഡയോസിസന്‍ സെക്രട്ടറി ഫാദര്‍ ജോണ്‍ തോമസ് ആലുമ്മൂട്ടിലടക്കം ഏതാനും പേരും ബാവയെ സന്ദര്‍ശിക്കാന്‍ എത്തി.
ഏഷ്യാനെറ്റിനു വേണ്ടി ബാവയെ അലക്‌സ് വിളനിലം ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. മലങ്കരയിലെ എല്ലാ സഭാ മക്കളോടുമുള്ള സ്‌നേഹം അദ്ധേഹം അറിയിച്ചു. സഭയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ താന്‍ പ്രാര്‍ഥിക്കുന്നതായും അദ്ധേഹം പറഞ്ഞു. ക്രിസ്തീയാരുപിയില്‍ പരസ്പര ധാരണയില്‍ ശന്തി കൈവരിക്കാനുള്ള മുന്‍ ഗാമിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്നും അദ്ധേഹം പറഞ്ഞു.
പാത്രിയര്‍ക്കീസ് ബാവക്കു കേരളത്തെപറ്റിയുള്ള പുസ്തകം നല്‍കിപാത്രിയര്‍ക്കീസ് ബാവക്കു കേരളത്തെപറ്റിയുള്ള പുസ്തകം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക