Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും

മാത്യു മൂലേച്ചേരില്‍ Published on 24 April, 2014
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും
ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസ്സില്‍ വച്ച് മെയ് 10, ശനിയാഴ്ച വൈകിട്ട് 6 മണിമുതല്‍ 11 മണിവരെ നടത്തപ്പെടും. 

അഭിവന്ദ്യ സീറോ മലങ്കര കാത്തലിക്കാ സഭാ യു.എസ്.എ എക്സാര്‍ക്കേറ്റ് ബിഷപ്പ് അബൂന്‍ തോമസ് മാര്‍ യൂസേബിയസ് ഈസ്റ്റര്‍ സന്ദേശവും, ലാസ് പാംസ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിഷു സന്ദേശവും നല്‍കുന്നതായിരിക്കും. കൂടാതെ കെ.ജെ ഗ്രിഗറിയുടെയും, രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

അമേരിക്കയിലെ വലുതും, ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് കരൂര്‍ രാജന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി രാജ് തോമസ്, ട്രഷറര്‍ രാജന്‍ ടി. ജേക്കബ്, ഫാമിലി നൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക