Image

കാര്‍ട്ടറൈറ്റ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 April, 2014
കാര്‍ട്ടറൈറ്റ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 3,4 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടുന്നു.

മെയ്‌ 3-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയോടെ തിരുനാളിന്‌ തുടക്കംകുറിക്കും. 7.15-ന്‌ റവ.ഫാ. ജോസഫ്‌ വര്‍ഗീസിന്റെ വചനശുശ്രൂഷയും തുടര്‍ന്ന്‌ 8.30-ന്‌ ആശീര്‍വാദം.

മെയ്‌ നാലാം തീയതി ഞായറാഴ്‌ച രാവിലെ 9.15-ന്‌ പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക്‌ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന, 11.30-ന്‌ പ്രദക്ഷിണം, 12-ന്‌ ആശീര്‍വാദം. തുടര്‍ന്ന്‌ നേര്‍ച്ച ഭക്ഷണത്തോടുകൂടി തിരുനാള്‍ സമാപിക്കും.

വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാളില്‍ സംബന്ധിച്ച്‌ വിശുദ്ധന്റെ മധ്യസ്ഥതയാല്‍ ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഇടവക വികാരി റവ.ഫാ. വിജു ഏബ്രഹാം തടത്തിപറമ്പിലും, അസോസിയേറ്റ്‌ വികാരി വെരി. റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പയും ക്ഷണിക്കുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ ജെയിംസ്‌ ജോര്‍ജ്‌ ആന്‍ഡ്‌ ഫാമിലി, സാജു കുര്യാക്കോസ്‌ ആന്‍ഡ്‌ ഫാമിലി, വിജു വര്‍ഗീസ്‌ ആന്‍ഡ്‌ ഫാമിലി എന്നിവരാണ്‌ ഏറ്റുനടത്തുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. വിജു ഏബ്രഹാം തടത്തിപ്പറമ്പില്‍ (973 866 7230), വെരി റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (973 610 4866), സിജോ മാത്യു (സെക്രട്ടറി) 312 810 0604, ബാബു ജി ജോര്‍ജ്‌ (ട്രഷറര്‍) 732 485 3387.

ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.
കാര്‍ട്ടറൈറ്റ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
കാര്‍ട്ടറൈറ്റ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
കാര്‍ട്ടറൈറ്റ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക