Image

എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 24 April, 2014
എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചു
എഡ്‌മണ്ടന്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധവാരം ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന തിരുനാളിനോടനുബന്ധിച്ച്‌ നടന്ന കുരുത്തോല പ്രദക്ഷിണത്തില്‍ നാനൂറില്‍ അധികം വിശ്വാസികള്‍ പങ്കെടുത്തു.

എട്ട്‌ കുടുംബ കൂട്ടായ്‌മയില്‍ നിന്നും തെരഞ്ഞെടുത്ത വ്യക്തികളുടെ കാലുകള്‍ കഴുകി ചുംബിച്ചുകൊണ്ടാണ്‌ പെസഹാ വ്യാഴാഴ്‌ച ശുശ്രൂഷകള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും അതിനുശേഷം അപ്പംമുറിക്കല്‍ ശുശ്രൂഷയും നടന്നു.

ദുഖവെള്ളിയാഴ്‌ചയിലെ ചടങ്ങുകള്‍ക്ക്‌ ഇടവക വികാരി ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനോടൊപ്പം ഫാ. ജോബി മുഞ്ഞേലിയും നേതൃത്വം നല്‍കി. വചന ശുശ്രൂഷയില്‍ ഈശോയുടെ അന്തിമ വിധിദിനത്തില്‍ പത്രോസ്‌ ഉള്‍പ്പടെയുള്ള ശിഷ്യര്‍ ഭയന്ന്‌ അന്തകാരത്തില്‍ ഒളിച്ചതും അതിനെ തുടര്‍ന്ന്‌ പത്രോസ്‌ മൂന്നുതവണ കര്‍ത്താവിനെ തള്ളിപ്പറഞ്ഞതും, പിന്നീട്‌ ആ പത്രോസ്‌ തന്നെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും പത്രോസിന്റെ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്‌ എന്നു പറഞ്ഞ വികാരിയച്ചന്‍, ആ വിശ്വാസമാണ്‌ ഓരോ വ്യക്തിയും പുലര്‍ത്തേണ്ടതെന്ന്‌ ആഹ്വാനം ചെയ്‌തു. അതിനുശേഷം ആഘോഷമായ കുരിശിന്റെ വഴിയും, പിന്നാട്‌ ശ്ശീവാ വന്ദനവും, കയ്‌പ്‌നീര്‍ വിതരണത്തിലും, നേര്‍ച്ച കഞ്ഞി വിതരണത്തിലും വിശ്വാസികള്‍ പങ്കെടുത്തു. അപ്രതീക്ഷിതമായി വീണ മഞ്ഞിന്റെ തടസ്സങ്ങളും, തെന്നി കിടന്ന റോഡിനേയും, മോശം കാലാവസ്ഥയേയും വെല്ലുവിളിച്ചാണ്‌ അഞ്ഞൂറോളം വിശ്വാസികള്‍ രാവിലെ 8.30-ന്‌ ആരംഭിച്ച ദുഖവെള്ളി ശുശ്രൂഷയില്‍ പങ്കെടുത്തത്‌.

ഉയിര്‍പ്പ്‌ തിരുനാളിന്റെ ആഘോഷമായ പാതിരാ കുര്‍ബാനയ്‌ക്കും ഉയിര്‍പ്പ്‌ ശുശ്രൂഷയ്‌ക്കുംശേഷം പള്ളിക്കു ചുറ്റും ആഘോഷമായ മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌ ചടങ്ങ്‌ നടന്നു. ഈസ്റ്റര്‍ വചന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന കാണുകയല്ല വേണ്ടതെന്നും പകരം നമ്മള്‍ പങ്കുകാര്‍ ആവണമെന്നും വികാരിയച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഉയര്‍പ്പിന്റെ വിശുദ്ധിയും പ്രകാശവും നമ്മില്‍ എന്നും നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും സൂചിപ്പിച്ചു. കുര്‍ബാനയ്‌ക്കുശേഷം ലഘു ഭക്ഷണം പരസ്‌പരം പങ്കുവെച്ചും, ഈസ്റ്റര്‍ മംഗളങ്ങള്‍ ആശംസിച്ചും പുലര്‍കാലത്താണ്‌ വിശ്വാസികള്‍ പള്ളിയില്‍ നിന്നും പിരിഞ്ഞുപോയത്‌.
എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുഎഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുഎഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുഎഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക