Image

ശനിയാഴ്‌ച 65മത്‌ സാഹിത്യ സല്ലാപത്തില്‍ `ആംഗലേയ ഭാഷ'യെക്കുറിച്ച്‌ ചര്‍ച്ച

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 24 April, 2014
ശനിയാഴ്‌ച 65മത്‌ സാഹിത്യ സല്ലാപത്തില്‍ `ആംഗലേയ ഭാഷ'യെക്കുറിച്ച്‌ ചര്‍ച്ച
താമ്പാ: ഏപ്രില്‍ ഇരുപത്തിയാറാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയഞ്ചാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ആംഗലേയ ഭാഷ (English Language)' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രശസ്‌ത ഭാഷാ ശാസ്‌ത്രജ്ഞയായ ഡോ. ആനി കോശി ആയിരിക്കും `ആംഗലേയ ഭാഷ (English Language)' എന്ന വിഷയത്തെക്കുറിച്ച്‌ പ്രബന്ധാവതരണം നടത്തുന്നത്‌. മലയാളത്തിലും ആംഗലേയത്തിലും അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഇന്നും `ബാലികേറാമല'യായ ഈ വിഷയത്തേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ ഭാഷാ സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ പത്തൊന്‍പതാം തീയതി സംഘടിപ്പിച്ച അറുപത്തിനാലാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `കറുത്ത ഹാസ്യം (Black Humor)' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. അടുത്ത കാലത്ത്‌ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ, ടി. ജെ. ജോസഫ്‌ ആയിരുന്നു `കറുത്ത ഹാസ്യം (Black Humor)' എന്ന വിഷയത്തെക്കുറിച്ച്‌ പ്രബന്ധാവതരണം നടത്തിയത്‌. പ്രൊഫ. ജോസഫിന്‍റെ പൂര്‍ത്തിയാവാത്ത ഗവേഷണ വിഷയമാണിത്‌. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ഡോ. സ്റ്റീഫന്‍ ചേരിയില്‍, ഡോ. മാത്യു ജെ. മുട്ടത്ത്‌ ഉള്‍പ്പെടെ ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ആരോടും പകയില്ലാതെ അക്ഷോഭ്യനായി കറുത്ത ഹാസ്യത്തെക്കുറിച്ചുള്ള തന്‍റെ ഗവേക്ഷണത്തെക്കുറിച്ചും അതില്‍ നിന്നും ഉളവായ ചോദ്യപേപ്പര്‍ വിവാദത്തെക്കുറിച്ചും പ്രൊഫ. ടി. ജെ. ജോസഫ്‌ വിശദീകരിച്ചു. സ്വാര്‍ത്ഥത എങ്ങനെ മനുഷ്യനെ ക്രൂരമൃഗതുല്യരാക്കാം എന്നും ക്രൂരമൃഗങ്ങളെ സമൂഹത്തില്‍ നിന്നും മാറ്റിനിറുത്തേണ്ടതിന്‍റെ ആവശ്യകതയും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രശസ്‌ത കൊളംബിയന്‍ സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്‌, പ്രൊഫ. ടി. ജെ. ജോസഫിന്‍റെ വെട്ടിമാറ്റപ്പെട്ടതും പിന്നീട്‌ തുന്നി ചേര്‍ത്തതുമായ വലതു കരത്തിനു പകരം നിന്നിരുന്നവളും പ്രിയ ഭാര്യയുമായിരുന്ന അത്മഹത്യ ചെയ്‌ത സലോമി ജോസഫ്‌ എന്നിവരുടെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഒരു മിനിറ്റ്‌ മൌനം ആചരിക്കുകയുണ്ടായി. കൂടാതെ 450മത്‌ ജന്മദിനം ആഘോഷിക്കുന്ന വിശ്വപ്രസിദ്ധ ആംഗലേയ സാഹിത്യകാരന്‍ വില്യം ഷേക്‌സ്‌പീയറെ സഹിത്യ സല്ലാപത്തില്‍ പങ്കെടുത്തവര്‍ അനുസ്‌മരിക്കുകയുമുണ്ടായി

ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, അന്നാ മുട്ടത്ത്‌, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ. രാജന്‍ മര്‍ക്കോസ്‌, ഡോ: മര്‌സലിന്‍ ജെ. മോറിസ്‌, രാജു തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, യു. എ. നസീര്‍, സജി കരിമ്പന്നൂര്‍, സി. എം. സി., എ. സി. ജോര്‍ജ്ജ്‌, മോന്‍സി കൊടുമണ്‍, മൈക്ക്‌ മത്തായി, ടോം എബ്രഹാം, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സണ്ണി വള്ളിക്കളം, പി. വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 14434530034 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395

Join us on Facebook https://www.facebook.com/groups/142270399269590/
ശനിയാഴ്‌ച 65മത്‌ സാഹിത്യ സല്ലാപത്തില്‍ `ആംഗലേയ ഭാഷ'യെക്കുറിച്ച്‌ ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക