Image

ബില്യനര്‍ വിനോദ് ഖോസ്ലയുടെ പുത്രിയുടെ ചിത്രം ഉപയോഗിച്ചു പണം തട്ടാന്‍ ശ്രമിച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍

Published on 24 April, 2014
ബില്യനര്‍ വിനോദ് ഖോസ്ലയുടെ പുത്രിയുടെ ചിത്രം ഉപയോഗിച്ചു പണം തട്ടാന്‍ ശ്രമിച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍
ഇന്ത്യാക്കാരനായ ബില്യനര്‍ വിനോദ് ഖോസ്ലയുടെ പുത്രിയുടെ ചിത്രം ഉപയോഗിച്ചു പണം തട്ടാന്‍ ശ്രമിച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍
നീന ഖൊസ്ലയും (26) ഡഗ്ലസ് ടാര്‍ലോയും സ്റ്റാന്‍ഫോര്‍ഡില്‍ ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയ ബന്ധം മൂന്നു വര്‍ഷം മുന്‍പ് അവസാനച്ചതാണു.
എങ്കിലും അയാള്‍ക്ക് നീനയുടെ അമ്മ നീരു ഖോസ്ല സ്വന്തം നോണ്‍ പ്രോഫിറ്റ് കമ്പനിയില്‍ 125,000 ഡോളറിന്റെ ജോലി നല്‍കി. പക്ഷെ അയാളുടെ സംസാരം തോക്കുകള്‍ ഉപയോഗിക്കുന്നതും മറ്റുമായിരുന്നു. അതോടെ സഹ പ്രവര്‍ത്തകര്‍ ഭീതിയിലായി. എന്തായാലും ഏഴു മാസം കഴിഞ്ഞു അയാളെ പിരിച്ച് വിട്ടു. സ്ഥപനത്തിനു സെക്യുരിറ്റിയും ഏര്‍പ്പെടുത്തി. അയാള്‍ക്ക് മറ്റൊരു ജോലി സംഘടിപ്പിക്കാന്‍ ഖോസ്ല കൂടുംബം ശ്രമിക്കുകയും ചെയ്തു.
ഇതിനിടെയാണു അയാള്‍ നീനയുടെ നഗ്ന ചിത്രങ്ങള്‍ അമ്മക്ക് അയച്ചത്. പണം നല്‍കിയില്ലെങ്കില്‍ അതു ഇന്റര്‍നെറ്റില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി. മൊത്തം 73,000-ല്‍ പരം ഡോളര്‍ പലപ്പോഴായി ആവശ്യപ്പെട്ടു.
സന്‍ മൈക്രൊസിസ്റ്റത്തിന്റെ സ്ഥാപകനായ വിനോദ് ഖോസ്ലക്കു ഒന്നര ബില്യന്‍ സ്വത്ത് ഊണ്ടെന്നാണു ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നത്‌
see report and photos at: http://www.nydailynews.com/news/crime/calif-man-extorts-family-billionaire-tech-big-nude-pics-flame-affidavit-article-1.1766636
ബില്യനര്‍ വിനോദ് ഖോസ്ലയുടെ പുത്രിയുടെ ചിത്രം ഉപയോഗിച്ചു പണം തട്ടാന്‍ ശ്രമിച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക