Image

നരേന്ദ്ര മോദി വാരണസിയില്‍ പത്രിക സമര്‍പ്പിച്ചു

Published on 24 April, 2014
നരേന്ദ്ര മോദി വാരണസിയില്‍ പത്രിക സമര്‍പ്പിച്ചു
വാരണസി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആയിരങ്ങളെ അണിനിരത്തിയ റോഡ്‌ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രണ്ട് സെറ്റ് പത്രികകള്‍ മുഖ്യവരാണിധികാരിക്ക് അദ്ദേഹം സമര്‍പ്പിച്ചത്. മകന്‍ അമ്മയുടെ അടുത്ത് വരുന്നത് പോലെയാണ് വാരണസിയില്‍ വരുന്നതെന്ന് മോദി പറഞ്ഞു.

വാരണസിയെ ലോകത്തിന്റെ ആത്മീയതലസ്ഥാനമാക്കണം. കാശി നല്‍കിയ അനുഗ്രഹത്തിന് സ്‌നേഹത്തിനും നന്ദിയെന്നും മോദി തിങ്ങിക്കൂടിയ പാര്‍ട്ടി അനുഭാവികളോടായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക