Image

സുധീരനെ ആരും ഒറ്റപ്പെടുത്തിയില്ല: ചെന്നിത്തല

Published on 24 April, 2014
സുധീരനെ ആരും ഒറ്റപ്പെടുത്തിയില്ല: ചെന്നിത്തല
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി - സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ വി.എം സുധീരനെ ആരും ഒറ്റപ്പെടുത്തിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ ലൈസന്‍സിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഒരു അഭിപ്രായവ്യത്യസവുമില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയത്തിലെത്തും. ബാര്‍ ലൈസന്‍സ് സംബന്ധിച്ച നിയമവശങ്ങള്‍ തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞൂ.

തീവ്രവാദി വഖാസ് സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക