Image

സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു

പി.പി.ചെറിയാന്‍ Published on 23 April, 2014
സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു
വെര്‍ജിനിയ : മഹാരാഷ്ട്രയില്‍ നിന്നും യു.എസ്സിലേക്ക് കുടിയേറിയ സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസ്സിലേക്ക് ഡെമോക്രാറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ജൂണ്‍ 10ന് നടക്കുന്ന പ്രിലിമിനറി ഡമോക്രാററിക് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പിന്നെ വെര്‍ജീനിയ കോണ്‍ഗ്രസ്സിലേക്കുള്ള പ്രവേശനം എളുപ്പമായിരിക്കുമെന്ന് കാപിറ്റല്‍ ഹൈറ്റ്‌സ് എന്‍ജിനീയറിംഗ്  കോര്‍പ്പറേഷന്റെ സ്ഥാപകനും പ്രമുഖ എന്‍ജിനീയറുമായ സതീഷ് അവകാശപ്പെട്ടു.

വെര്‍ജീനിയ ഡിസ്ട്രിക്റ്റ് 8ല്‍ നിന്നാണ് സതീഷ് മത്സരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തതിനുശേഷം ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

ഭാര്യ ശീലാവതിയും മൂന്നുമക്കളും ഉള്‍പ്പെടുന്നതാണ് സതീഷിന്റെ കുടുംബം.

സമൂഹത്തിന്റെ ഉന്നമനത്തിനും, അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സതീഷ് പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സതീഷിന്റെ വിജയത്തിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്.



സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക