Image

കേരളാ അസോസിയേഷന്‍ 'വൈശാഖസന്ധ്യ' മെയ് 3 ന്.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 April, 2014
കേരളാ അസോസിയേഷന്‍ 'വൈശാഖസന്ധ്യ' മെയ്  3 ന്.
ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന വൈശാഖസന്ധ്യ'  സ്‌റ്റേജ്  ഷോ മെയ് 3 നു ശനിയാഴ്ച (6:00 pm ) നടക്കും.  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഓഡിറ്റോറിയമാണ് വേദി.

മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ  സുധീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഗീതമേള മുഖ്യ ആകര്‍ഷണമാകും. ലൈവ് ഓര്‍ക്കസ്ട്രായോടു കൂടിയ   ഈ സംഗീതനൃത്തഹാസ്യ സന്ധ്യയില്‍ മലയാള  സിനിമാടെലിവിഷന്‍  രംഗത്തെ പുതുതലമുറയിലെ  കലാപ്രതിഭകളും അണിനിരക്കും.

നര്‍ത്തകിയും  2012ലെ മികച്ച ഗായികയുമായ സിത്താര കൃഷ്ണകുമാര്‍,  യുവഗായകന്‍  അഫ്‌സല്‍,  201112 വര്‍ഷത്തെ മികച്ച ടെലിവിഷന്‍ നടനുള്ള അവാര്‍ഡ് നേടിയ  സാജന്‍ സൂര്യ, നടിയും, നര്‍ത്തകിയും അവതാരകയുമായ  ആര്യ (എഷ്യാനെറ്റ്  ബഡായി ബംഗ്ലാവ് ഷോ ) , മിമിക്രിതാരങ്ങളായ  കലാഭവന്‍ ജിന്റോ, കലാഭവന്‍ പ്രദീപ് ലാല്‍ എന്നിവരും വൈശാഖസന്ധ്യയില്‍   കലാസ്വാദകരുടെ മനം കവരാന്‍ ഡാലസില്‍ എത്തും.

പ്രമുഖ കീബോര്‍ഡ് പ്ലെയര്‍ പോളി തൃശൂര്‍ ആണ് വൈശാഖസന്ധ്യയുടെ ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്.

ടിക്കറ്റിനും വിവരങ്ങള്‍ക്കും

ബാബു മാത്യു : 214 293 8851
റോയ് കൊടുവത്ത്: 972 569 7165
ടോമി നെല്ലുവേലില്‍:  972 533 7399
ബാബു കണ്ടോത്ത്: 469 463 6869

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
കേരളാ അസോസിയേഷന്‍ 'വൈശാഖസന്ധ്യ' മെയ്  3 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക