Image

ഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 April, 2014
ഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി
ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  അക്ഷരശ്ലോക സദസ്സ്  ശ്രദ്ധേയമായി. ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരളാ അസോസിയേഷന്‍  ഹാളിലായിരുന്നു ഡാലസിലെ ഭാഷാപ്രേമികള്‍ പങ്കെടുത്ത പരിപാടി.

കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് സെക്രട്ടറി റോയ് കൊട് വത്ത് സദസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. 

സാഹിത്യകാരനും  കേരളാ ലിറ്റററി ആസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹിയുമായ  ജോസ് ഓച്ചാലില്‍ പരിപാടിയില്‍ മോഡറേറ്ററായിരുന്നു. 

അക്ഷരശ്ലോകത്തെ പറ്റി ആമുഖപ്രസംഗത്തോടെ തുടങ്ങിയ അദ്ദേഹം ഭാഷാ ദേവിയെ സ്തുതിക്കുന്ന അമ്പത്തിയൊന്നു അക്ഷരാളി എന്ന് തുടങ്ങുന്ന ശ്ലോകം ആലപിച്ചു  അക്ഷരശ്ലോകസദസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം വേദി  അനസ്യൂതം ശ്ലോകവര്‍ഷമായി മാറി.

രണ്ടാം പാദത്തില്‍ നടന്ന അന്താക്ഷരി മത്സരത്തിന് ഹരിദാസ് തങ്കപ്പന്‍ നേതൃത്വം നല്‍കി.  അദ്ദേഹത്തോടൊപ്പം ഫ്രാന്‍സീസ് തോട്ടത്തില്‍ ടീമുകള്‍ക്ക്  നേതൃത്വം നല്‍കി. മലയാള ഗാനങ്ങളും  തമിഴ് ഗാനങ്ങളും ശ്ലോക വേദിയില്‍  ആവേശം നിറച്ചു.

 കേരളാ  അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ഡയറക്ടര്‍ പി.ടി. സെബാസ്ട്യന്റെ  കൃത്ജ്ഞതയോടെയാണ്  പരിപാടികള്‍ സമാപിച്ചത്.

റിപ്പോര്‍ട്ട് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായിഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായിഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായിഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക