Image

ഷിക്കാഗോയില്‍ നിര്യാതനായ ഗീവര്‍ഗീസ്‌ കെ. വര്‍ഗീസിന്റെ സംസ്‌കാരം ഏപ്രില്‍ 26-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 April, 2014
ഷിക്കാഗോയില്‍ നിര്യാതനായ ഗീവര്‍ഗീസ്‌ കെ. വര്‍ഗീസിന്റെ സംസ്‌കാരം ഏപ്രില്‍ 26-ന്‌
ഷിക്കാഗോ: നിരണം, കോട്ടപ്പുറത്ത്‌ പരേതരായ കോരുത്‌ വര്‍ഗീസ്‌- മറിയാമ്മ ദമ്പതികളുടെ മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ഗീവര്‍ഗീസ്‌ കെ. വര്‍ഗീസ്‌ (അച്ചന്‍കുഞ്ഞ്‌ -61) നിര്യാതനായി.

ഏപ്രില്‍ 25-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (8025 West Golf Road, Niles 60714)

ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ പോട്ടര്‍ റോഡിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും (240 Pottor Road, Desplains, IL 60016) തുടര്‍ന്ന്‌ മേരി ഹില്‍ കാത്തലിക്‌ സെമിത്തേരിയില്‍ (8600, Milwaukee Ave, Niles) സംസ്‌കാരം നടത്തുന്നതുമാണ്‌.

പരേതന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ്‌ ചെങ്ങന്നൂര്‍ പറമ്പത്തൂര്‍ കുടുംബാംഗമാണ്‌. അജി, അനു, ആല്‍വിന്‍ എന്നിവരാണ്‌ മക്കള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പോസ്‌ (847 525 1990), അജി (847 544 6896).
ഷിക്കാഗോയില്‍ നിര്യാതനായ ഗീവര്‍ഗീസ്‌ കെ. വര്‍ഗീസിന്റെ സംസ്‌കാരം ഏപ്രില്‍ 26-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക