Image

തെരഞ്ഞെടുപ്പ് വിശകലനത്തിലേക്കു കടന്നപ്പോഴെ കോണ്‍ഗ്രസില്‍ അടി

Published on 23 April, 2014
തെരഞ്ഞെടുപ്പ് വിശകലനത്തിലേക്കു കടന്നപ്പോഴെ കോണ്‍ഗ്രസില്‍ അടി
തെരഞ്ഞെടുപ്പ് വിശകലനത്തിലേക്കു കടന്നപ്പോഴെ കോണ്‍ഗ്രസില്‍ അടി തുടങ്ങി. പി .സി. ജോര്‍ജ് ചെറുതായി തുടങ്ങി വച്ചെന്നെയുള്ളു. കേന്ദ്രമന്ത്രിമാരെ അടക്കം ദേശീയ നേതാക്കള്‍തന്നെ കാലുവാരിയതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ആഭ്യന്തര കലാപത്തിന്റെ സൂചനകളാണു ഇപ്പൊ ലഭിക്കുന്നത് . ജില്ല തിരിച്ചാണ് ഗ്രൂപ്പുവഴക്കിന്റെ കഥകള്‍.
തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കുമെന്ന സൂചനകൂടി ഈ കലാപം നല്‍കുന്നുണ്ട്.
ആലപ്പുഴ, തിരുവനന്തപുരം, മാവേലിക്കര മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളായ കേന്ദ്രമന്ത്രിമാരെ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പണി കൊടുത്തു എന്നത് പരസ്യമായ രഹസ്യം. ആലപ്പുഴയില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ നേതാവായ ഷാനിമോള്‍ ഉസ്മാനെതിരേയാണ് പരാതി. തെരഞ്ഞെടുപ്പു രംഗത്തു സജീവമാകാതെ ഇരുന്ന ഷാനിമോള്‍ക്കെതിരേ പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ. ഷുക്കൂര്‍ കെപിസിസി നേതൃത്വത്തിനു പരാതി നല്‍കി. സീറ്റ് കിട്ടാത്തതിലുള്ള ഷാനിമോളുടെ പ്രതിഷേധമാണിതെന്നും ഷുക്കൂര്‍ ആരോപിക്കുന്നു. എന്നാല്‍ ഷാനി ആകട്ടെ കളം സരിത കോര്‍ട്ടില്‍ കൊണ്ടിട്ടു. സുധീരന്‍ പുലിവാലും പിടിച്ചു .

തിരുവനന്തപുരം മണ്ഡലത്തിലും ഇതാണ് ഗതി . കേന്ദ്രമന്ത്രി ശശി തരൂരിന്റെ കാശ് അമക്കിയവരാണ് പലരും. കുടാതെ വോട്ടും മറിച്ചു.

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി പരസ്യമായി തന്നെയാണ് പല കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തിച്ചത്. ഇവിടെ പി ജെ കുര്യന്റെ അപ്പ്രമാധിത്യവും കാരണമാണ്. ജില്ലയില്‍ തനിക്കു ശേഷം പ്രളയം എന്നാണത്രേ കുര്യന്‍ സാറിന്റെ ഉള്ളിളിരുപ്പെന്നാണ് ചില കൊണ്‌ഗ്രെസ്സുകാര്‍ തന്നെ പറയുന്നത്

ഈ കാര്യങ്ങള്‍ പി.സി. ജോര്‍ജ് പറഞ്ഞപ്പോള്‍ അന്നതിനെതിരേ വാളെടുക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക