Image

ക്‌നാനായ വിമോചനയാത്ര ജൂണ്‍1ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലേക്കു്.

Published on 23 April, 2014
ക്‌നാനായ വിമോചനയാത്ര ജൂണ്‍1ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്  ഹൗസിലേക്കു്.

പാരന്പര്യവും വിശ്വാസവും സംരക്ഷിക്കാന്‍ സഭാ പിതാക്കന്മാരുടെ സഹകരണവും സംരക്ഷണവും ഉണ്ടാകണമെന്നാവശ്യപ്പെട്ട് ക്‌നാനായ ആക്ഷന്‍ കൌണ്‍സില്‍ നടത്തുന്ന വിമോചനയാത്ര 2014 ജൂണ്‍ 1ന് കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തും.

ആക്ഷന്‍ കൗണ്‍സില്‍    ചെയര്‍മാന്‍ സാബു ചെമ്മലക്കുഴിയുടെ നേതൃത്വത്തില്‍ 2013 മാര്‍ച്ചില്‍ ആരംഭിച്ച സഹനസമരത്തിന്റെ ഭാഗമാണ്  ഈ വിമോചനയാത്ര. ജന്മംകൊണ്ടും കര്‍ന്മംകൊണ്ടും വിശ്വാസവും  പാരന്പര്യവും സംരക്ഷിക്കുന്നവരുടെ കൂട്ടായ്മയായിരിക്കണം ക്‌നാനായ ഇടവകകള്‍ എന്ന സംശുക്തവും ന്യായവുമായ ആവശ്യത്തിനു വേണ്ടിയുള്ള അവകാശപോരാട്ടമാണ്  വിമോചനയാത്ര. കോട്ടയം അതിരൂപത ആസ്ഥാനത്തുനിന്നും ആരംഭിക്കുന്ന വിമോചനപദയാത്ര കാരിത്താസ്, ഏറ്റുമാനൂര്‍, കുറുപ്പന്തറ,കടുത്തുരുത്തി,തലയോലപ്പറബ്, അരയംകാവ് എന്നീ സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍ സമാപിക്കും.

സാബു ചെമ്മലകുഴിയുടെ നേതൃത്വത്തില്‍ ക്‌നാനായ സമൂഹത്തിന്റെ നേതൃനിരയിലെ വോളണ്ടിയര്‍മാര്‍ പദയാത്രയില്‍ കണ്ണികളാകും. പദയാത്ര കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം നല്കാന്‍ ക്‌നാനായ യൂത്ത് അസോസിയേഷന്‍  ഉള്‍ പ്പെടെയുള്ള സംഘടനകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

2013ല്‍ ആരംഭിച്ച സമാധാനപരമായ സമരപരിപാടികളുടെ ആദ്യഘട്ടം 2016വരെ തുടരും. ഇതിനിടയില്‍ ആക്ഷന്‍   കൗണ്‍സിലിന്റെ ആവശ്യങ്ങള്‍ക്ക് സഭാപിതാക്കന്മാര്‍ അനുകൂലതീരുമാനമെടുക്കുമെന്നാന്നു പ്രതീക്ഷയെന്ന്  സാബു ചെമ്മലക്കുഴി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക