Image

ന്യൂയോര്‍ക്കിലെ ക്‌നാനായ ഇടവകയില്‍ വി. എസ്‌തഫാനോസ്‌ സഹദായുടെ തിരുനാള്‍

സാബു തടിപ്പുഴ Published on 23 April, 2014
ന്യൂയോര്‍ക്കിലെ ക്‌നാനായ ഇടവകയില്‍ വി. എസ്‌തഫാനോസ്‌ സഹദായുടെ തിരുനാള്‍
ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വലിയ തിരുനാള്‍ ഈവര്‍ഷം മെയ്‌ 16,17,18 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. മെയ്‌ 16-ന്‌ വെള്ളിയാഴ്‌ച 7 മണിക്ക്‌ വികാരി ഫാ ജോസ്‌ തറയ്‌ക്കലിന്റെ നേതൃത്വത്തില്‍ കൊടിയേറ്റും തുടര്‍ന്ന്‌ വേസ്‌പരയും നടക്കും. മെയ്‌ 17-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വിശുദ്ധ കുര്‍ബാന, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം. ഈ വിശുദ്ധ കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ റോക്ക്‌ലാന്റ്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. റെനി കട്ടയില്‍ ആണ്‌. തുടര്‍ന്ന്‌ കലാസന്ധ്യ അരങ്ങേറും.

മെയ്‌ 18-ന്‌ രാവിലെ 10.30-ന്‌ ആഘോഷപൂര്‍വ്വവും ഭക്തിനിര്‍ഭരവുമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം റവ.ഡോ. ഏബ്രഹാം കരോട്ട്‌ (ന്യൂയോര്‍ക്ക്‌ അതിരൂപത) തുടര്‍ന്ന്‌ മനോഹരമായ തിരുനാള്‍ പ്രദക്ഷിണം.

കൂടല്ലൂര്‍ ഇടവകാംഗങ്ങളായ നിജിന്‍ ചക്കാലയില്‍, സിറിയക്‌ ചെമ്മങ്ങാട്ട്‌, സ്റ്റോണി തോട്ടം, സണ്ണി തോട്ടം, ബെന്നി തോട്ടം, ജയിംസ്‌ തോട്ടം എന്നിവരാണ്‌ തിരുനാള്‍ പ്രസുദേന്തിമാര്‍. തിരുനാള്‍ ദിവസങ്ങളില്‍ കല്ലും തൂവാലയും എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

കാര്‍ണിവല്‍, ശിങ്കാരിമേളം, ഗാനമേള, സ്‌നേഹവിരുന്ന്‌ തുടങ്ങിയവയും ഉണ്ടായിരിക്കും. കൈക്കാരന്മാരായ മാത്യു വട്ടക്കളം, ജയിംസ്‌ നികര്‍ത്തില്‍, ഏബ്രഹാം നെടുംതൊട്ടി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.
ന്യൂയോര്‍ക്കിലെ ക്‌നാനായ ഇടവകയില്‍ വി. എസ്‌തഫാനോസ്‌ സഹദായുടെ തിരുനാള്‍ന്യൂയോര്‍ക്കിലെ ക്‌നാനായ ഇടവകയില്‍ വി. എസ്‌തഫാനോസ്‌ സഹദായുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക