Image

കണക്കില്‍പ്പെടാത്ത 240 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍

Published on 23 April, 2014
കണക്കില്‍പ്പെടാത്ത 240 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം കണക്കില്‍പ്പെടാത്ത 240 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. കൂടാതെ 104 കിലോഗ്രാം ഹെറോയിനും 13.2 കോടി ലീറ്റര്‍ മദ്യവും പിടിച്ചെടുത്തു. ഏപ്രില്‍ 22 വരെയുള്ള കണക്കാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ടത്.

ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രപ്രദേശില്‍ നിന്നാണ് ഏറ്റവും അധികം കള്ളപണം പിടിച്ചെടുത്തത്. 102 കോടി രൂപ. തമിഴ്നാട്ടില്‍ നിന്ന് 39 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് 20.53 കോടി രൂപയും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപണം ഉപയോഗിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായും കമീഷന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക