Image

സംസ്ഥാനത്ത് റീപോളിങ് നടന്ന ബൂത്തുകളില്‍ കനത്ത പോളിങ്

Published on 23 April, 2014
സംസ്ഥാനത്ത് റീപോളിങ് നടന്ന ബൂത്തുകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ലോക്സഭ മണ്ഡലങ്ങളില്‍ റീപോളിങ് നടന്ന മൂന്നു ബൂത്തുകളിലും കനത്ത പോളിങ്.
എറണാകുളം മണ്ഡലത്തിലെ കളമശേരി 118-ാം നമ്പര്‍ ബൂത്തില്‍ 80.30 ശതമാനവും ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി 19-ാം നമ്പര്‍ ബൂത്തില്‍ 79.74 ശതമാനവും വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്തില്‍ 74.6 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
എറണാകുളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ രേഖപ്പെടുത്തിന്നില്ളെന്ന പരാതിയെ തുടര്‍ന്നാണ് റീപോളിങ് നടത്തിയത്. എ.എ.പി സ്ഥാനാര്‍ഥി അനിത പ്രതാപിന്‍്റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങിന്
അനുമതി നല്‍കിയത്.
വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എ.ഷീബയുടെ ചിഹ്നത്തിനു നേരെയുളള ബട്ടണ്‍ തകരാറിലായതതിനെ തുടര്‍ന്നും വയനാട്ടില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നുമാണ് റീപോളിങ് വേണ്ടിവന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക