Image

`മുസ്ലിങ്ങള്‍ വര്‍ഗീയവാദികളാകണം' എ.എ.പി സ്ഥാനാര്‍ത്ഥി ഷാസിയയുടെ വീഡിയോ പുറത്തായി

Published on 23 April, 2014
`മുസ്ലിങ്ങള്‍ വര്‍ഗീയവാദികളാകണം' എ.എ.പി സ്ഥാനാര്‍ത്ഥി ഷാസിയയുടെ വീഡിയോ പുറത്തായി
ഡല്‍ഹി: മുസ്ലിങ്ങള്‍ കുറച്ചുകൂടി വര്‍ഗീയവാദികളാകണമെന്ന ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിയുടെ വാക്കുകള്‍ വിവാദമാകുന്നു. മുസ്ലിങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഷാസിയ ഇല്‍മി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തായി. ഗാസിയാബാദ്‌ മണ്ഡലത്തില്‍ നിന്നാണ്‌ ഇത്തവണ ജനവിധി തേടുന്നത്‌.

നമ്മള്‍ മുസ്ലിങ്ങള്‍ വളരെ മതേതരര്‍ ആണ്‌. ഇത്രയും കാലം നമ്മള്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചു. ഇത്രമാത്രം സെക്കുലര്‍ ആകേണ്ട കാര്യമില്ല. നമ്മളുടെ കാര്യം വരുമ്പോള്‍ കുറച്ച്‌ വര്‍ഗീയതയൊക്കെയാകാം. മറ്റ്‌ മതക്കാര്‍ ഇങ്ങനെ ചെയ്യില്ല. അത്‌ വോട്ടു ബാങ്കാണ്‌. നമ്മളുടെ വോട്ടുകള്‍ മാത്രമാണ്‌ വിഘടിച്ചു പോകുന്നത്‌. കെജ്രിവാള്‍ നമ്മളുടെ സ്വന്തം സ്ഥാനാര്‍ഥിയാണ്‌. ഷാസിയ ഇല്‍മിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പാര്‍ട്ടിയിലും പുറത്തും വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ട്വിറ്ററിലും ഷായിസ ഇല്‍മിയുടെ വാക്കുകളെ അപലപിച്ചുകൊണ്ട്‌ പോസ്റ്റുകള്‍ വരുന്നുണ്ട്‌.

ആം ആദ്‌മി പാര്‍ട്ടിയുടെ നയം ഇതല്ലെന്നും ഷാസിയ ഇല്‍മി അത്തരമൊരു പ്രസ്‌താവന നടത്താന്‍ പാടില്ലായിരുന്നു എന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ മനീഷ്‌ സിസോദിയ പറഞ്ഞു.
`മുസ്ലിങ്ങള്‍ വര്‍ഗീയവാദികളാകണം' എ.എ.പി സ്ഥാനാര്‍ത്ഥി ഷാസിയയുടെ വീഡിയോ പുറത്തായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക