Image

അധോലോക നായകന്‍ ഛോട്ടാരാജന്‍ ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 23 April, 2014
അധോലോക നായകന്‍ ഛോട്ടാരാജന്‍ ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ട്‌
മുംബയ്‌: അധോലോക നായകന്‍ ഛോട്ടാരാജന്‍ ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ട്‌. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ മലേഷ്യയിലെ പ്രമുഖ ആശുപത്രിയിലാണ്‌ ഇയാളെന്നാണ്‌ റിപ്പോര്‍ട്ട്‌. മുംബയ്‌ അധോലോകം അടക്കി ഭരിച്ചിരുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ മുഖ്യഎതിരാളി എന്ന നിലയില്‍ അറിയപ്പെടുന്ന ഛോട്ടാരാജനെ ഗുരുതരാവസ്ഥയില്‍ മലേഷ്യയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഛോട്ടാരാജന്റെ അനുയായിയും ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയുമായ അബു സാവന്താണ്‌ മലേഷ്യയിലെ ആശുപത്രിയില്‍ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. രണ്ട്‌ മാസം മുന്‍പ്‌ ഛോട്ടാരാജന്റെ അമ്മ മരിച്ചിരുന്നു.

2001ല്‍ ദാവൂദിന്റെ ഗുണ്ടാസംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ഛോട്ടാരാജന്‍ അന്ന്‌ പ്രാഥമിക ചികിത്സ മാത്രമാണ്‌ നടത്തിയത്‌. അതാണ്‌ ഇപ്പോള്‍ വൃക്ക രോഗത്തോടൊപ്പം ഛോട്ടാരാജനെ അലട്ടുന്നതെന്നാണ്‌ ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക