Image

വിവാദ പ്രസംഗം: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ്‌ സിംഗിന്‌ അറസ്റ്റ്‌ വാറണ്ട്‌

Published on 23 April, 2014
വിവാദ പ്രസംഗം: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ്‌ സിംഗിന്‌ അറസ്റ്റ്‌ വാറണ്ട്‌
ബൊക്കാറോ: മതസ്‌പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന്‌ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ്‌ സിംഗിന്‌ അറസ്റ്റ്‌ വാറണ്ട്‌. ബൊക്കാറോ കോടതിയാണ്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ശനിയാഴ്‌ചയാണ്‌ ബി. ജെ. പി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഢ്‌കരിയുടെ സാന്നിദ്ധ്യത്തില്‍ ഗിരിരാജ്‌ വിവാദ പ്രസ്‌താവന നടത്തിയത്‌. നരേന്ദ്രമോഡിയെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഈ രാജ്യത്ത്‌ സ്ഥാനമുണ്ടാകില്ല. തിരഞ്ഞെടുപ്പ്‌ ഫലം വരുമ്പോള്‍ അവര്‍ക്ക്‌ പാകിസ്ഥാനിലേക്ക്‌ പോകേണ്ടിവരും എന്നായിരുന്നു സിംഗിന്റെ മുന്നറിയിപ്പ്‌.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ക്ക്‌ പാകിസ്ഥാനിലാണ്‌ സ്ഥാനമെന്ന്‌ ബിഹാറിലെ നവാദയിലെ സ്ഥാനാര്‍ത്ഥിയായ ഗിരിരാജ്‌ സിംഗ്‌ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്‌ വിവാദത്തിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക