Image

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരും - സുപ്രീംകോടതി

Published on 23 April, 2014
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരും - സുപ്രീംകോടതി
ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയമം രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ എന്‍. ആര്‍ മാധവമേനോന്‍, പി. കെ വിശ്വനാഥന്‍, അഡ്വ രഞ്ജിത്കുമാര്‍ എന്നിവടങ്ങിയ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. മൂന്നുമാസത്തിനകം മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലത്തും നേതാക്കളുടെ പിറന്നാള്‍ വേളയിലും മറ്റും നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്‍്റെ ബഞ്ചിന്‍്റെ വിധി. പൊതു ഖജനാവിന് ബാധ്യതയുണ്ടാക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കോമണ്‍കോസ്, പൊതുതാല്‍പര്യ ഹര്‍ജി കേന്ദ്രം എന്നീ സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക