Image

ഫൊക്കാന കണ്‍വന്‍ഷനില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും

തോമസ് മാത്യൂ പടന്നമാക്കല്‍ Published on 23 April, 2014
ഫൊക്കാന കണ്‍വന്‍ഷനില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും
ചിക്കാഗോ : ഒരു സ്വകാര്യ പര്യടനത്തിനായി ചിക്കാഗോയിലെത്തിയ കേരള വനം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രിയായ ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഫൊക്കാനയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ഡെസ്‌പ്ലേയിന്‍സിലുള്ള ശ്രീ.ബിനു സൈമണിന്റെ ഭവനത്തില്‍ കൂടിയ പ്രത്യേക യോഗത്തില്‍ ഫൊക്കാന നാഷ്ണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജൂലൈ 456 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷനിലേക്ക് ബഹുമാനപ്പെട്ട മന്ത്രിയെ ഫൊക്കാന പ്രസിഡന്റ് മറിയാമ്മപിള്ള ഔദ്യോഗികമായി ക്ഷണിക്കുകയും ക്ഷണകത്തു സ്വീകരിച്ചുകൊണ്ട് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനുള്ള താല്പര്യം മന്ത്രി അറിയിക്കുകയും ചെയ്തു.

യോഗത്തില്‍ ഫൊക്കാന നാഷ്ണല്‍ ട്രഷറാര്‍ വര്‍ഗീസ് പാലമലയില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോയി ശെമ്മാശ്ശേല്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഷാനി എബ്രഹാം, ബാന്‍ക്വറ്റ് ചെയര്‍മാന്‍ പ്രവീണ്‍ തോമസ്, പബ്ലിസിറ്റി ചെയര്‍മാന്‍ തോമസ് പടന്നമാക്കല്‍ ഫൈനാന്‍സ് ചെയര്‍മാന്‍ ജേയ്ക്കബ് കുളങ്ങര, ചന്ദ്രന്‍പിള്ള, റിന്‍സി കുര്യന്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജോസ് പിണര്‍ക്കയില്‍, ബിജു കിഴക്കേക്കുറ്റ്, പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, എബി റാന്നി, ജോണിക്കുട്ടി പിള്ള വീട്ടില്‍, അലക്‌സാണ്ടര്‍ കൊച്ചുപുരക്കല്‍, പീറ്റര്‍ കുളങ്ങര, തുടങ്ങി സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന അനേകര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫൊക്കാനയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും കേരളാ ഗവണ്‍മെന്റിന്റെയും കേരള ജനതയുടെയും പിന്തുണയുണ്ടാവുമെന്നും എല്ലാവിധ മംഗങ്ങളും നേരുന്നതായും മന്ത്രി ശ്രീ രാധാകൃഷ്ണന്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : തോമസ് മാത്യൂ പടന്നമാക്കല്‍


ഫൊക്കാന കണ്‍വന്‍ഷനില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുംഫൊക്കാന കണ്‍വന്‍ഷനില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക