Image

KANJ സ്വര്‍ണ്ണപന്ത് കൈക്കലാക്കുന്നത് ആരായിരിക്കും...?

അനില്‍ പുത്തന്‍ച്ചിറ Published on 22 April, 2014
  KANJ സ്വര്‍ണ്ണപന്ത് കൈക്കലാക്കുന്നത് ആരായിരിക്കും...?
ന്യൂജേര്‍സിയെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കാന്‍ KANJ ന്റെ വോളിബോള്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പന്ത്രണ്ടുടീമുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന ഈ ടൂര്‍ണമെന്റില്‍, പതിനെട്ടു വയസുമുതല്‍ 70 വയസുവരെഉള്ള യഥാര്‍ത്ഥ കായികപ്രേമികള്‍ പേര്‍തന്നു രജിസ്റ്റര്‍ചെയ്തു എന്നത് അത്ഭുതാവഹമായ ഒരുകാര്യം ആണെന്ന് KANJ പ്രസിഡന്റ് ജിബിമോളാപറബില്‍ അഭിപ്രായപെട്ടു. ഇരുപതില്‍പരംടീമുകള്‍ മുന്നോട്ടുവന്നെങ്കിലും, വൈകി രജിസ്റ്റര്‍ചെയ്ത ടീമുകളെ വളരെ വ്യസനത്തോടെ മടക്കി അയക്കേണ്ടിവന്നു എന്ന് ട്രഷറര്‍ സണ്ണിവാലിപ്ലക്കല്‍, സെക്രട്ടറി സ്വപ്നരാജേഷ്, കോഒര്‍ടിനറ്റെര്‍ ജോണ്‍ജോര്‍ജ് എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.

മെറ്റുചെന്‍ സ്‌പോര്ട്‌സ്‌പ്ലെക്‌സില്‍ (215 Durham Ave, Metuchen, NJ 08840)ഉച്ചയ്ക്ക് ഒന്ന് മുതല്‍ നടക്കുന്ന ഈ മത്സരം കാണുവാനായി സഹൃദയരായ എല്ലാ നാട്ടുകാരെയും, പ്രതേകിച്ചു എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. പ്രവേശനഫീസ് ഉണ്ടായിരിക്കുന്നതല്ല.

കായികവിനോദങ്ങളില്‍ താല്‍പര്യം ഉള്ളവര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു ഇതു സുവര്‍ണലിപികളില്‍ രേഖപെടുത്തേണ്ട ഒരു വന്‍വിജയം ആക്കിതീര്‍ക്കണമെന്ന് KANJ കമ്മിറ്റി അഭ്യര്‍ഥിച്ചു. 

ഗ്രാന്‍ഡ്‌ സ്‌പോണ്‌സര്‍ ഡി&കെ കണ്‌സ്ട്രക്ഷന്‍. മറ്റുസ്‌പൊന്‍സെര്‍സ് ദിവ്യ ആയുര്‍വേദം, ബ്രിട്ടീഷ്‌പെട്രോളിയം, അലക്‌സ്മാത്യു. ഒന്നാംസമ്മാനത്തിനു അര്‍ഹമാകുന്ന ടീമിനുള്ള ട്രോഫി ടൈംലൈന്‍ ഫോട്ടോഗ്രഫിആന്‍ഡ് വീഡിയോ, രണ്ടാംസമ്മാനത്തിനു അര്‍ഹമാകുന്ന ടീമിനുള്ള ട്രോഫിഡെയ്‌സിട്രോഫി എന്നിവര്‍ സ്‌പോണ്‌സര്‍ചെയ്യുന്നു. മികച്ച കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡ് ഗ്രാന്‍ഡ് കാനിയന്‍ യൂനിവേര്‌സിറ്റി സമ്മാനിക്കുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക