Image

മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ ഇന്ന്‌

Published on 22 April, 2014
മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ ഇന്ന്‌
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ ഇന്ന്‌ നടക്കും. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലേക്കുള്ള പരീക്ഷയാണ്‌ ഇന്ന്‌ നടക്കുക. എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്‌ സംസ്‌ഥാനത്ത്‌ മെഡിക്കല്‍ എന്‍ട്രന്‍സിനായി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. മെയ്‌ 25-നകം ഫലം പ്രഖ്യാപിക്കുമെന്ന്‌ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ നിന്നുള്ള വിവരം.

രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ പരീക്ഷ. രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്‌സ്, കെമിസ്‌ട്രി വിഷയങ്ങളുടെയും ഉച്ചയ്‌ക്ക് 2.30 മുതല്‍ 5 വരെ ബയോളജി പരീക്ഷയുമാകും നടക്കുക. ഒബ്‌ജക്‌ടീവ്‌ മാതൃകയിലാകും പരീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക