Image

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വില്‍സന്‍ ജോസഫ്, ഹൂസ്റ്റണ്‍ Published on 22 April, 2014
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഹൂസ്റ്റണ്‍: ക്രൗണ്‍ പ്ലാസ്സാ ഹൂസ്റ്റണില്‍ ജൂലൈ 24 മുതല്‍ 27 വരെ നടക്കുന്ന 12-മത് ഐപിസി നോര്‍ത്തമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു.

ഹൂസ്റ്റണ്‍ പട്ടണത്തിന്റെ മദ്ധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന സമ്മേളന സ്ഥലം പൂര്‍ണ്ണമായും സമ്മേളനത്തിനു വേണ്ടി ലഭിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെ ഐപിസി സമൂഹത്തിന്റെ ദേശീയ സമ്മേളനം എന്ന നിലയില്‍ പ്രസിദ്ധമായ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടി വരികയാണ്. ആയിരങ്ങള്‍ ഒത്തുചേരുന്ന ഈ സമ്മേളനത്തിന്റെ വിജയത്തിനായി നാഷ്ണല്‍ ലോക്കല്‍ കമ്മിറ്റികള്‍ സജീവമായി കഴിഞ്ഞു.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഡാളസ്സ് എന്നീ പട്ടണങ്ങളില്‍ നടത്തപ്പെട്ട പ്രമോഷണല്‍ മീറ്റിംഗുകള്‍ വന്‍വിജയവും വളരെയധികം പേര്‍ രജിസ്റ്റര്‍ ചെയ്തും കഴിഞ്ഞു.

അമേരിക്കയിലും ഇന്ത്യയിലുമുള്ള മികച്ച പ്രഭാഷകര്‍ ഈ സമ്മേളനത്തില്‍ ശുശ്രൂഷിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഡോക്ടര്‍ റവ.ഏബ്രഹാം ചാക്കോ- (കണ്‍വീനര്‍)-713 459 7567, രാജു പൊന്നോലില്‍(സെക്രട്ടറി)-407-616-6247, ബ്രദര്‍ ചാക്കോ സ്റ്റീഫന്‍(ട്രഷറര്‍)-863 248 9361
ipcconference.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക


ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക