Image

ഫോമാ 2014 ടൂര്‍ ആന്‍ഡ്‌ സൈറ്റ്‌ സീയിംഗ്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 April, 2014
ഫോമാ 2014 ടൂര്‍ ആന്‍ഡ്‌ സൈറ്റ്‌ സീയിംഗ്‌
ഫിലാഡെല്‍ഫിയ: കലയും കായികവും സമരസപ്പെടുത്തി വിനോദവും വിജ്ഞ്‌ഞാനവും സമ്മേളിക്കുന്ന ഫോമാ പെന്‍സില്‍വാനിയ കണ്‍വെന്‍ഷന്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്കായി, കണ്‍വെന്‍ഷന്‍വേദിക്കുപുറത്തും നേര്‍ക്കാഴ്‌ച്ചകളുടെ ദൃശ്യവിസ്‌മയങ്ങള്‍ ഒരുക്കുന്നു.

2014 ജൂണ്‍ 26 ഉച്ചതിരിഞ്ഞു 2.45ന്‌ ലാന്‍കാസ്റ്റാര്‍ കൗണ്ടിയിലെ സൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ തീയറ്ററീല്‍ `മോസ്സസ്‌' എന്ന നാടകശില്‍പം കാണുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി റെജിസ്‌ട്രേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക. കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ഗതാഗതസൌകര്യം ഉള്‍പ്പെടെയുള്ള ടിക്കെറ്റുകള്‍ സ്വന്തമാക്കുവാന്‍ മേയ്‌ 25 വരെ സൌകര്യമുന്‌ടായിരിക്കുന്നതാണ്‌. അന്നേ ദിവസം ഉച്ചയ്‌ക്കു 12.45നു വാഹനങ്ങള്‍ പുറപ്പെടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ http://www.sight-sound.com/

സ്വാതന്ത്ര്യന്റെ പിള്ളതൊട്ടില്‍ എന്നറിയപ്പെടുന്ന ഫിലാഡെല്‍ഫിയായിലെ ചരിത്രസ്‌മാരകങ്ങള്‍ ഇതരനഗരദൃശ്യങ്ങളും സന്ദര്‍ശിക്കുവാന്‍ വാഹനസൌകര്യം ഒരുക്കുന്നതാണു. താല്‍പര്യമുള്ളവര്‍ റെജിസ്‌ട്രേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക. 2014 ജൂണ്‍ 26 ഉച്ചയ്‌ക്കു 12.45നു വാഹനങ്ങള്‍ പുറപ്പെടുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌. സണ്ണി അബ്രഹാം (484 716 1636) , ജോജോ കൊട്ടൂര്‍ (610 308 9829), ബിജു സഖറിയ (215 252 0443).

ഫോമാ 2014 ടൂര്‍ ആന്‍ഡ്‌ സൈറ്റ്‌ സീയിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക