Image

ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിക്കുന്നു

ബെന്നി പരിമണം Published on 22 April, 2014
ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിക്കുന്നു
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ `രക്തദാനം ജീവദാനം' എന്ന മഹത്തായ സന്ദേശം ജനമനസ്സുകളിലേക്ക്‌ എത്തിക്കുവാന്‍ ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 Potter Road, Des Plaines, Illinois, 60016) വെച്ച്‌ രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 3 മണി വരെയുള്ള സമയങ്ങളില്‍ ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിക്കുന്നു.

സേവനപാതയില്‍ എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം, ചിക്കാഗോയിലെ ലൈഫ്‌ സോഴ്‌സ്‌ ബ്ലഡ്‌ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ഈ രക്തദാന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ടെജി തോമസ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടെജി തോമസ്‌ (പ്രോഗ്രാം കണ്‍വീനര്‍) 818 445 4790, വിനോദ്‌ വര്‍ഗീസ്‌ (847 977 6952).
ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക