Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണം

ജോയിച്ചന്‍ പുതുക്കുളം Published on 21 April, 2014
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണം
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ ദുഖവെള്ളിയാചരണം നടത്തി.

ഏപ്രില്‍ 18-ന്‌ വെള്ളിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഓരോ മണിക്കൂര്‍ വീതം മാറിമാറി ഇടവകയിലെ വിവിധ വാര്‍ഡുകളും, വിവിധ ഭക്തസംഘടനകളും, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന എഴുന്നെള്ളിവെച്ചു ആരാധന നടത്തി.

തുടര്‍ന്ന്‌ പള്ളിക്കുപുറത്തു വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടിലൂടെ കഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട്‌ ആയിരങ്ങള്‍ പ്രത്യേകമായി സജ്ജീകരിച്ച 14 സ്ഥലങ്ങളിലൂടെ ആഘോഷമായ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി നടത്തി. ഇംഗ്ലീഷിലുള്ള പ്രാര്‍ത്ഥനകള്‍ക്ക്‌ വികാരി ഫാ. ജോയി ആലപ്പാട്ടും, മലയാളത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്ക്‌ അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും നേതൃത്വം നല്‍കി. അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവും, പ്രോക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരിയും സന്നിഹിതരായിരുന്നു.

തുടര്‍ന്ന്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, ഫാ. ജോര്‍ജ്‌ കെ. പീറ്റര്‍ എന്നീ വൈദീകരുടെ സഹകാര്‍മികത്വത്തിലും, ക്രിസ്‌തുവിന്റെ പീഡാനുഭവ വായനയും, നഗരികാണിക്കല്‍, കുരിശുവന്ദനം, കൈയ്‌പു നീര്‍ കുടിക്കല്‍ തുടങ്ങിയ പരമ്പരാഗതവും ഹൃദയസ്‌പര്‍ശിയുമായ തിരുകര്‍മ്മങ്ങള്‍ കേരളത്തനിമയില്‍ നടന്നു. ഫാ. പോള്‍ ചാലിശേരി ഹൃദയസ്‌പര്‍ശകമായി ദുഖവെള്ളിയാഴ്‌ചയുടെ സന്ദേശം നല്‍കി.

അതിവിശാലവും മനമോഹരവുമായ കത്തീഡ്രല്‍ ദേവാലയം തിങ്ങിനിറഞ്ഞ്‌ രണ്ടായിരത്തി അഞ്ഞൂറിലധികം മലയാളി സീറോ മലബാര്‍ വിശ്വാസികള്‍ വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന്‌ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും വിളിച്ചോതി.

ഇതേസമയം തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഇംഗ്ലീഷില്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്റേയും, ഫാ. ബെഞ്ചമിന്റേയും കാര്‍മികത്വത്തില്‍ പ്രത്യേക തിരുകര്‍മ്മങ്ങളും നടത്തപ്പെട്ടു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിച്ചു.

വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍ മൂലേക്കുടിയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജോണ്‍ കൂള, മനീഷ്‌ ജോസഫ്‌, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ്‌ കടവില്‍, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ്‌ പ്രതിനിധികള്‍ എന്നിവര്‍ ദുഖവെള്ളിയാചരണത്തിന്‌ നേതൃത്വം നല്‍കി.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണംഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണംഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണംഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണംഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഖവെള്ളിയാചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക