Image

ഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തി

പി.പി.ചെറിയാന്‍ Published on 21 April, 2014
ഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തി
ഒക്കലഹോമ : ഒക്കലഹോമ ഫെഡറല്‍ ബില്‍ഡിങ്ങിലേക്ക് 4000 പൗണ്ട് അമോണിയം നൈട്രേറ്റ് ദ്രാവകവും വഹിച്ചു കൊണ്ടു തിമത്തി മെക്ക് വേയുടെ ട്രാക്ക് ഇടിച്ചു കയറ്റി അമേരിക്കയുടെ മണ്ണില്‍ ചരിത്രത്തിലാദ്യമായി ഭീകരാക്രമണം നടത്തിയതിന്റെ വേദനിക്കുന്ന സ്മരണകള്‍ക്കുമുമ്പില്‍ ഒക്കലഹോമ ജനത ആതരാജ്ഞലികള്‍ അര്‍പ്പിച്ചു.

പത്തൊമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏപ്രില്‍ 19 രാവിലെ 9മണിക്ക് നടത്തിയ ഭീകരാക്രമണത്തില്‍ 168 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. നിരപരാധികളായ നൂറുകണക്കിന് ജനങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്കലഹോമ സിറ്റി നാഷ്ണല്‍ മെമ്മോറിയല്‍ വെസ്റ്റ് ഗേറ്റില്‍ നടന്ന അനുസമരണ ചടങ്ങില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ ഓരോന്നാന്നായി വിളിച്ചപ്പോള്‍ കൂടിവന്നിരുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും ദുഃഖം അണപൊട്ടിയൊഴുകി. എല്ലാവരും പരസ്പരം ആസ്വദിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ബോംബാക്രമണത്തിന്റെ സൂത്രധാരന്‍ ആര്‍മി വെറ്ററന്‍ തിമത്ത് മെക്ക് വേ 2001 ല്‍ വധശിക്ഷ നല്‍കി. മറ്റൊരു പ്രതി ടെറിക്ക് ജീവപരന്ത്യം ശിക്ഷയാണ് ലഭിച്ചത്. 1993 ഫെബ്രുവരി 28ന് ഇസ്ലാമിക് ഭീകരവാദികള്‍ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറില്‍ സ്‌ഫോടനം നടത്തിയിരുന്നു.

ടെക്‌സസ്സിലെ വേക്കോയില്‍ ഡേവിസ് കൊറേഷിയുടെ ആസ്ഥാനമായ ബ്രാഞ്ച് ഡേവിഡിയനില്‍ എഫ്.ബി.ഐ. മാരകായുധങ്ങള്‍ക്കുവേണ്ടി തിരച്ചല്‍ നടത്തുന്നത് പ്രതിരോധിച്ചു ഉപരോധം ഒരാഴ്ച നീണ്ടപ്പോള്‍ എഫ്.ബി.ഐ. ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ഇരച്ചുകയറി വെടിവെപ്പ് നടത്തിയതില്‍ 80 പേര്‍ കൊല്ലപ്പെട്ടു. 2 വര്‍ഷങ്ങള്‍ക്കുശേഷം ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് തിമത്തിമക് വെ ഒക്കലഹോമ ഫെഡറല്‍ ബില്‍ഡിങ്ങില്‍ ബോബാക്രമണം നടത്തിയത്.


ഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തിഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തിഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തിഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക